/indian-express-malayalam/media/media_files/tMUieEXWmPlzvW6I2hTE.jpg)
സോനം കപൂർ
/indian-express-malayalam/media/media_files/sonam-kapoor-navaratri-5.jpg)
ബോളിവുഡിന്റെ ഫാഷൻ ഐക്കൺ എന്നാണ് സോനം കപൂർ അറിയപ്പെടുന്നത്. തിരഞ്ഞെടുക്കുന്ന വസ്ത്രത്തിലും ലുക്കിലും വ്യത്യസ്തത കൊണ്ടു വരാൻ താരം മറക്കാറില്ല.
/indian-express-malayalam/media/media_files/sonam-kapoor-navaratri-7.jpg)
നവരാത്രി ആശംസകൾ അറിയിച്ചു കൊണ്ട് സോനം തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഏറെ രസകരമാണ്.
/indian-express-malayalam/media/media_files/sonam-kapoor-navaratri-2.jpg)
സോനത്തിൻ്റെ മകൻ വായുവിനെയും ചിത്രങ്ങളിൽ കാണാം. സാറ ഷാജഹാൻ്റെ മനോഹരമായ അനാർക്കലി കുർത്തിയാണ് സോനം ധരിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/sonam-kapoor-navaratri-3.jpg)
മെറൂൺ ഓറഞ്ച് നിറങ്ങളിലുള്ള അനാർക്കലിയിൽ ധാരാളം ഫ്ലോറൽ വർക്കുകളും കൊടുത്തിട്ടുണ്ട്.
/indian-express-malayalam/media/media_files/sonam-kapoor-navaratri-1.jpg)
ഫുൾ സ്ലീവ് കൈയ്യും ഹൈനെക്കും ചേർന്ന ട്രെഡീഷ്ണൽ അനാർക്കലി സെറ്റിനൊപ്പം ചുവപ്പ് നിറത്തിലുള്ള നെക്പീസും സ്റ്റഡ് കമ്മലും അണിഞ്ഞിരിക്കുന്നു.
/indian-express-malayalam/media/media_files/sonam-kapoor-navaratri-6.jpg)
പിറകിലേക്ക് പിന്നിയിട്ട മുടിയും കൈയ്യിൽ താമരയുമായി നിൽക്കുന്ന സോനത്തിനെ ചിരിപ്പിക്കുവാൻ കുസൃതികൾ കാണിക്കുകയാണ് മകൻ വായു.
/indian-express-malayalam/media/media_files/sonam-kapoor-navaratri-4.jpg)
ഏവർക്കും നവരാത്രി ദസറ ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പും ചിത്രത്തിനൊപ്പം കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.