Sonam Kapoor at Cannes 2019: സോനം കപൂറിന്റെ മോഡേൺ മഹാറാണി ലുക്കാണ് ഇപ്പോൾ ഫാഷൻലോകത്തെ ചർച്ചാവിഷയം. 72-ാമത് കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പെറ്റിലാണ് ‘മഹാറാണി’ ലുക്കിലെത്തി സോനം വിസ്മയിപ്പിച്ചത്.
ഇത് പത്താമത്തെ തവണയാണ് സോനം കപൂർ കാനിലെത്തുന്നത്. ഒരു കോസ്മെറ്റിക് ബ്രാൻഡിനെ പ്രതിനിധീകരിച്ചാണ് സോനം കാനിലെത്തിയിരിക്കുന്നത്. സഹോദരി റിയ കപൂറും സോനത്തിനൊപ്പമുണ്ട്. ലാളിത്യവും എലഗൻസും ഒത്തിണങ്ങിയ വസ്ത്രങ്ങളിലാണ് ഇത്തവണ ഞങ്ങളുടെ ഫോക്കസ് എന്നാണ് റിയ കപൂർ ഐഎഎൻസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മേയ് 14 ന് ആരംഭിച്ച കാൻ ചലച്ചിത്ര മേള മേയ് 25 ഓടെ അവസാനിക്കും.
Read more: Cannes 2019: കാനിൽ തിളങ്ങാൻ സോനം കപൂറും
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook