സോനം കപൂറിന്റെ കോട്ടിന്റെ വില ഒന്നര ലക്ഷം, ഡ്രസ് 2 ലക്ഷം; അമ്പരന്ന് ആരാധകർ

സോനം ധരിച്ച എൽറോയ് കോട്ടിന്റെ വില 1,720 പൗണ്ടാണ്, അതായത് 1,73,338 രൂപ

sonam kapoor, bollywood, ie malayalam

വ്യത്യസ്ത സ്റ്റൈലുകൾ പരീക്ഷിക്കുന്നതിൽ ബോളിവുഡ് താരങ്ങളിൽ സോനം കപൂർ മുന്നിൽ തന്നെയുണ്ട്. സോനത്തിന്രെ വസ്ത്രധാരണത്തിലെ വ്യത്യസ്തതകൾ എപ്പോഴും ബോളിവുഡിനെ അമ്പരപ്പിക്കാറുണ്ട്. ലണ്ടനിലെ ഔട്ടിങ്ങിൽനിന്നുളള ചിത്രങ്ങൾ സോനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.

വൈറ്റ് സിൽക്ക് ഡ്രസിനൊപ്പം പ്ലെയിഡ് ട്രെഞ്ച് കോട്ടും ആയിരുന്നു സോനത്തിന്റെ വേഷം. ഓവർസൈസിഡ് കോളറും ഫ്ലെയേഡ് സ്ലീവ്സും ആയിരുന്നു കോട്ടിന്റെ പ്രത്യേകത. ഇതിനൊപ്പം സെൽഫ് ടൈ ബെൽറ്റുമുണ്ട്. ഡിസൈനർ എമിലിയ വിക്സ്റ്റൈഡിന്റെ കളക്ഷനിൽ നിന്നുളളതാണ് വസ്ത്രം.

സോനം ധരിച്ച എൽറോയ് കോട്ടിന്റെ വില 1,720 പൗണ്ടാണ്, അതായത് 1,73,338 രൂപ. സിൽക്ക് ഡ്രസിന്റെ വില 2,040 പൗണ്ട് (ഏകദേശം 2,05,584 രൂപ) ആണ്.

sonam kapoor, bollywood, ie malayalam
sonam kapoor, bollywood, ie malayalam

എകെ vs എകെ ചിത്രത്തിലാണ് സോനം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ബ്ലൈൻഡ് ആണ് സോനത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 2011 ൽ പുറത്തിറങ്ങിയ കൊറിയൻ ആക്ഷൻ ത്രില്ലർ സിനിമയുടെ റീമേക്കാണിത്.

Read More: സ്റ്റണ്ണിങ് ലുക്കിൽ തമന്ന; വസ്ത്രത്തിന്റെ വില അറിയാമോ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Sonam kapoor is fall ready in plaid trench coat and silk dress

Next Story
വീട്ടിൽ പെറ്റ്സ് ഉണ്ടോ? എങ്കിൽ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂsamantha, nazriya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X