വസ്ത്രത്തിൽ എപ്പോഴും പുതുപുത്തൻ ഫാഷൻ ട്രെൻഡുകൾ പരീക്ഷിക്കുന്ന താരമാണ് സോനം കപൂർ. താരത്തിന്റെ പുതിയ ഫൊട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എമിലിയ വിക്സ്റ്റെഡ് ഡിസൈൻ ചെയ്ത വസ്ത്രത്തിൽ സ്റ്റണ്ണിങ് ലുക്കിലായിരുന്നു സോനം.
എമിലിയ വികസ്റ്റെഡിന്റെ സ്പ്രിങ് സമ്മർ 2021 കളക്ഷനിലെ ഡൊണാറ്റെല്ല ക്രോപ് ടോപ്പും അതിനു ചേർന്ന ന്യൂസിലൻഡ് ഫാഷൻ ഡിസൈനർ കളക്ഷനിൽനിന്നുളള ഓൽവൻ സ്കർട്ടുമാണ് 36 കാരിയായ സോനം ധരിച്ചത്. ലെയേർഡ് ഷോൽഡറിലുളളതായിരുന്നു സ്ട്രാപ്ലെസ് ക്രോപ് ടോപ്. സ്കർട്ടും ടോപ്പും ഫ്ലോറൽ പ്രിന്റുകൾ നിറഞ്ഞതായിരുന്നു.
Read More: എ ആർ റഹ്മാന്റെ മാസ്കിന്റെ വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ
സോനം ധരിച്ച ഡൊണാറ്റെല്ല ക്രോപ് ടോപ്പിന്റെ വില ഏകദേശം 34,589 രൂപയും ഓൽവൻ സ്കർട്ടിന്റെ വില ഏകദേശം 1,03,253 രൂപയുമാണ്. രണ്ടിന്റെയും കൂടിയ വില ഏകദേശം 1,37,820 ആണ്.