/indian-express-malayalam/media/media_files/2026/02/02/sonam-kapoor-flaunting-baby-bump-fi-2026-02-02-12-29-19.jpg)
സോനം കപൂർ
/indian-express-malayalam/media/media_files/2026/02/02/sonam-kapoor-flaunting-baby-bump-1-2026-02-02-12-30-27.jpg)
ഗർഭകാലത്തെ ശാരീരിക മാറ്റങ്ങളെ ആഘോഷമാക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണ് സോനം തിരഞ്ഞെടുക്കുന്നത്. പ്രമുഖ ഡിസൈനറായ അബു ജാനി-സന്ദീപ് ഖോസ്ല ഒരുക്കിയ ഓഫ്-വൈറ്റ് സാറ്റിൻ വസ്ത്രത്തിലുള്ള സോനത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
/indian-express-malayalam/media/media_files/2026/02/02/sonam-kapoor-flaunting-baby-bump-2-2026-02-02-12-30-27.jpg)
അടുത്തിടെ നടന്ന ഒരു ഫോട്ടോഷൂട്ടിൽ ബ്ലാക്ക് കട്ട്-ഔട്ട് ഡ്രസ്സിൽ അതീവ ഗ്ലാമറസായാണ് സോനം പ്രത്യക്ഷപ്പെട്ടത്. ഇതിനുപുറമെ, വലിയ ഡിസൈനുകളുള്ള ഗൗണുകളും സിൽക്ക് സാരികളും ഒരുപോലെ തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചു.
/indian-express-malayalam/media/media_files/2026/02/02/sonam-kapoor-flaunting-baby-bump-3-2026-02-02-12-30-27.jpg)
വസ്ത്രധാരണത്തിൽ മാത്രമല്ല, ആഭരണങ്ങളിലും ഹെയർസ്റ്റൈലിലും സോനം കൊണ്ടുവരുന്ന വ്യത്യസ്തതകൾ ഓരോ ചിത്രത്തെയും മനോഹരമാക്കുന്നു.
/indian-express-malayalam/media/media_files/2026/02/02/sonam-kapoor-flaunting-baby-bump-4-2026-02-02-12-30-27.jpg)
തന്റെ ശരീരത്തെ സ്നേഹിക്കുന്നതും മാറ്റങ്ങളെ ആത്മവിശ്വാസത്തോടെ സ്വീകരിക്കുന്നതും ഓരോ സ്ത്രീയുടെയും അവകാശമാണെന്ന സന്ദേശമാണ് സോനത്തിന്റെ ചിത്രങ്ങൾ നൽകുന്നത്.
/indian-express-malayalam/media/media_files/2026/02/02/sonam-kapoor-flaunting-baby-bump-5-2026-02-02-12-30-27.jpg)
ഇപ്പോഴിതാ വെൽവറ്റ് ഓഫ് ഷോൾഡർ ഗൗണിലുള്ള സോനത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സഹോദരി റിയാ കപൂറാണ് സോനത്തിന്റെ ഈ ലുക്കും സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2026/02/02/sonam-kapoor-flaunting-baby-bump-6-2026-02-02-12-30-27.jpg)
"പുതിയൊരു അധ്യായം ലോറിയൽ ഗ്രൂപ്പിനൊപ്പം. ലാൻകോംഓഫിഷ്യലിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ മുഖം എന്ന നിലയിൽ അഭിമാനിക്കുന്നു..." എന്നിങ്ങനെയുള്ള കുറിപ്പ് ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട് താരം.
/indian-express-malayalam/media/media_files/2026/02/02/sonam-kapoor-flaunting-baby-bump-7-2026-02-02-12-30-27.jpg)
ഗർഭകാലത്ത് അയഞ്ഞ വസ്ത്രങ്ങൾ മാത്രം ധരിക്കുക എന്ന പതിവ് രീതിയെ സോനം പൊളിച്ചെഴുതി. തന്റെ ഗർഭകാലം ഒരു ആഘോഷമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും സോനത്തിന്റെ ഈ സ്റ്റൈലിഷ് ലുക്കുകൾ വലിയ പ്രചോദനമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us