/indian-express-malayalam/media/media_files/2024/10/21/gxwtmBNRVlztqJ8Zcg5T.jpg)
സോനം കപൂർ
/indian-express-malayalam/media/media_files/2024/10/21/sonam-kapoor-karwa-chauth5.jpg)
ബോളിവുഡ് താരങ്ങളുടെ ഗ്യാലറികൾ ഈ വർഷത്തെ കർവ ചൗത്ത് ആഘോഷങ്ങളുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൂട്ടത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്നവയാണ് സോനം കപൂറിൻ്റെ ഫോട്ടോ ഷൂട്ട്.
/indian-express-malayalam/media/media_files/2024/10/21/sonam-kapoor-karwa-chauth6.jpg)
ഫാഷൻ്റെ കാര്യത്തിൽ മികച്ച തിരഞ്ഞെടുപ്പുകൾ മാത്രം നടത്തുന്ന നടിയാണ് സോനം. ഔട്ട്ഫിറ്റിലും സ്റ്റൈലിംഗിലും വ്യത്യസ്ത പുലർത്താറുമുണ്ട്.
/indian-express-malayalam/media/media_files/2024/10/21/sonam-kapoor-karwa-chauth8.jpg)
സോനം തൻ്റെ അമ്മ കർവ ചൗത്തിനായി അണിഞ്ഞിരുന്ന പഴയ അനാർക്കലി സ്യൂട്ട് സെറ്റണിഞ്ഞ് ആ ലുക്ക് റീ ക്രീയേറ്റ് ചെയ്തിരിക്കുകയാണ്.
/indian-express-malayalam/media/media_files/2024/10/21/sonam-kapoor-karwa-chauth3.jpg)
ഡിസൈനറായ പുനിത ബാലൻ ആണ് സോനത്തിൻ്റെ അമ്മക്കായി ഇത് തയ്യാറാക്കി നൽകിയത്. റാണി സ അനാർക്കലി എന്ന കൗച്ചർ കളക്ഷനിൽ നിന്നുള്ളതാണ് ഈ അനാർക്കലി സ്യൂട്ട്. 85000 രൂപയാണ് നിലവിൽ ഇതിൻ്റെ ഓൺലൈൻ വില.
/indian-express-malayalam/media/media_files/2024/10/21/sonam-kapoor-karwa-chauth1.jpg)
മങ്ങിയ പച്ച നിറത്തിലുള്ള സിൽക്ക് മെറ്റീരിയലാണ് അനാർക്കലിയുടേത്. ഗോൾഡ് മറോഡിയിലും ഘനം കുറഞ്ഞ സീക്വൻസുകൾ കൊണ്ടും തീർത്തിരിക്കുന്ന ഭംഗിയേറിയ എംബ്രേയിഡറി വർക്കുകളും ഔട്ട്ഫിറ്റിൻ്റെ ബോർഡറിൽ ഉണ്ട്.
/indian-express-malayalam/media/media_files/2024/10/21/sonam-kapoor-karwa-chauth7.jpg)
അനാർക്കലിക്ക് ഇണങ്ങുന്ന വിധമുള്ള സ്റ്റേറ്റ്മെൻ്റ് മോതിരങ്ങളും, പച്ചയും പിങ്കും ബ്രൗണും നിറത്തിലുള്ള വളകളും. എംബ്രോയിഡറി വർക്കുകളുള്ള ചെറിയ പൊട്ലി ബാഗുമാണ് അക്സസറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/10/21/sonam-kapoor-karwa-chauth2.jpg)
ആഭരണങ്ങളിൽ ഏറെ ആകർഷകമായിട്ടുള്ളത് കഴുത്തിൽ അണിഞ്ഞിരിക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളുമാണ്. വളരെ സിംപിളായ നെക്പീസാണത്. നെറ്റിയിൽ ഉപയോഗിക്കുന്ന പൊട്ടുകളോട് സാമ്യം തോന്നുന്ന വിധമുള്ള ഗോൾഡൻ നിറത്തിലുള്ള ചന്ദ്രനും നക്ഷത്രങ്ങളുമാണ് ഔട്ട്ഫിറ്റിനായി സോനം തിരഞ്ഞെടുത്തിരിക്കുന്നത്. സുർമെയുടെ 2200 രൂപ വിലവരുന്ന നെക്പീസാണിത്.
/indian-express-malayalam/media/media_files/2024/10/21/sonam-kapoor-karwa-chauth10.jpg)
കർവ ചൗത്ത് ആചാരങ്ങളുടെ ഭാഗമായി കൈകളിൽ മെഹന്ദിയും അണിഞ്ഞിട്ടുണ്ട്. ഭർത്താവായ ആനന്ദിൻ്റേയും മകൻ വായുവിൻ്റേയും പേരുകളാണ് കൈകളിൽ മെഹന്ദി ഉപയോഗിച്ച് എഴുതി ചേർത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/10/21/sonam-kapoor-karwa-chauth9.jpg)
സോനത്തിന് ഏറെ ഇഷ്ടപ്പെട്ട തൻ്റെ നീളൻ മുടി നടുവിലൂടെ വകഞ്ഞ് ലൂസായി തന്നെ സ്റ്റൈൽ ചെയ്തിരിക്കുന്നു.
/indian-express-malayalam/media/media_files/2024/10/21/sonam-kapoor-karwa-chauth4.jpg)
താരത്തിൻ്റെ മിക്ക ലുക്കുകളുടെയും പിന്നിൽ സഹോദരിയും സ്റ്റൈലിസ്റ്റുമായ റിയ കപൂറാണ്. ഇത്തവണയും റിയ ആരധകരെ നിരാശരാക്കിയില്ല. റിയക്ക് ഇതെങ്ങനെ സാധിക്കുന്നു എന്നും, ഔട്ട്ഫിറ്റിലും ലുക്കിലും ദൈവികത തുളുമ്പുന്നു എന്നൊക്കെ ആരാധകർ ചിത്രങ്ങൾക്ക് കമൻ്റ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.