കാനിന്റെ റെഡ്കാർപെറ്റിൽ സോനം കപൂർ ചുവടുവച്ചു. ദീപിക പദുക്കോൺ, ഹുമ ഖുറേഷി, കങ്കണ റണാവത്ത്, ഐശ്വര്യ റായ് ബച്ചൻ എന്നിവർക്ക് പിന്നാലെയാണ് സോനവും റെഡ്കാർപെറ്റിൽ എത്തിയത്. ഫ്രഞ്ച് കോസ്മെറ്റിക് ബ്രാൻഡായ ലോറിയലിനെ പ്രതിനിധീകരിച്ചാണ് സോനം റെഡ്കാർകാർപെറ്റിലെത്തിയത്.

ഇത്തവണ സോനത്തിന്റെ റെഡ്കാർപെറ്റിലെ ചുവടുവയ്‌പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആനന്ദ് അഹൂജയുമായുളള വിവാഹശേഷം ആദ്യമായാണ് സോനം റെഡ്കാർപെറ്റിലെത്തിയത്. വിവാഹത്തിന് അണിഞ്ഞ മെഹന്തി സോനത്തിന്റെ കൈകളിൽ കാണാമായിരുന്നു.

Sonam in custom made lehenga by @ralphandrusso #sonamkapoor #sonamatcannes

A post shared by Sonam Kapoor Ahuja (@sonamkapoorfan) on

സോനത്തിന് എല്ലാ ആശംസകളും നേർന്ന് ഭർത്താവ് ആനന്ദും രംഗത്തെത്തി. നിന്റെ ഭർത്താവായതിൽ അഭിമാനിക്കുന്നുവെന്നാണ് ആനന്ദ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്.

#sonam and husband before leaving for #Cannes

A post shared by filmfever (@filmfever.in) on

മെയ് എട്ടിനായിരുന്നു ആനന്ദും സോനവും തമ്മിലുളള വിവാഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ