/indian-express-malayalam/media/media_files/N39d3rR3v0KkmNrQ9Edd.jpg)
സ്വയം ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞാണ് നാൻസി റെഡ്കാർപെറ്റിൽ എത്തിയത്
ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിൽ ആദ്യമായി നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ ചുവടുവച്ചു. അക്കൂട്ടത്തിൽ ശ്രദ്ധേയമായത് നാൻസി ത്യാഗി എന്ന 23 കാരിയാണ്. സ്വയം ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ് റെഡ്കാർപെറ്റിൽ എത്തി നാൻസി ലോകമാകമാനമുള്ള ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നിരുന്നു.
ആദ്യ ദിനത്തിൽ സ്വന്തമായി ഡിസൈൻ ചെയ്ത 20 കിലോഗ്രാം ഭാരമുള്ള പിങ്ക് ഗൗൺ ധരിച്ചാണ് നാൻസി റെഡ്കാർപെറ്റിൽ എത്തിയത്. 1000 മീറ്റർ തുണി ഉപയോഗിച്ച് 30 ദിവസം കൊണ്ടാണ് ഗൗൺ നിർമ്മിച്ചെടുത്തത്.
രണ്ടാം ദിനത്തിൽ സാരിയാണ് നാൻസി തിരഞ്ഞെടുത്തത്. ഹാൻഡ് എംബ്രോയിഡറി വർക്കുകൾ നിറഞ്ഞതായിരുന്നു സാരി. ഈ ഔട്ട്ഫിറ്റും ഡിസൈൻ ചെയ്തതും നിർമ്മിച്ചതും നാൻസി ആയിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് അഭിനന്ദനപ്രവാഹമായിരുന്നു.
ബോളിവുഡിലെ കപൂർ സഹോദരിമാരായ സോനം കപൂറും റിയ കപൂറും നാൻസിയെ അഭിനന്ദിച്ചു. ''കാനിലെ മികച്ച ഔട്ട്ഫിറ്റ്. എനിക്ക് വേണ്ടി സ്പെഷ്യലായി എന്തെങ്കിലും ചെയ്യൂ,'' എന്നായിരുന്നു സോനം കപൂർ പറഞ്ഞത്. ഒരു ദിവസം സോനത്തിനു വേണ്ടി താൻ സ്പെഷ്യലായി എന്തെങ്കിലും ചെയ്യുമെന്ന ഉറപ്പും നാൻസി നൽകിയിട്ടുണ്ട്.
/indian-express-malayalam/media/media_files/jBdB39pZ2vgWFBCwBUpu.jpg)
കാനിലെ റെഡ് കാര്‍പെറ്റിലെത്തുന്ന സെലിബ്രിറ്റികളുടെ ഔട്ട്ഫിറ്റുകള്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത് അവ ധരിച്ച് താരമായ പെൺകുട്ടിയാണ് നാൻസി. ഉത്തർപ്രദേശിലെ ബഘ്പത് ജില്ലയിലെ ബരൻവാ എന്ന ഗ്രാമത്തിലാണ് നാൻസിയുടെ ജനനം. മാതാപിതാക്കൾ കൂലിപ്പണിക്കാരായിരുന്നു. ഫാഷൻ ഡിസൈനിങ്ങിനോടുള്ള നാൻസിയുടെ ഒരിക്കലും അടങ്ങാത്ത അഭിനിവേഷമാണ് ഇന്ന് കാനിന്റെ റെഡ്കാർപെറ്റിൽ ഈ പെൺകുട്ടിയെ എത്തിച്ചത്.
ആലിയ ഭട്ടും കരീന കപൂറും ദീപിക പദുക്കോണുമെല്ലാം ധരിക്കുന്ന സബ്യസാചിയുടേയും മനീഷ് മല്‍ഹോത്രയുടേയും ഔട്ട്ഫിറ്റുകളൊക്കെ നാൻസി സ്വയം ഡിസൈൻ ചെയ്തിട്ടുണ്ട്.
Read More
- സിൽക്ക് സാരികൾ സൂക്ഷിക്കേണ്ടത് എങ്ങനെ?
- ഗോൾഡിൽ ക്വീനായി കാൻ റെഡ് കാർപെറ്റ് കീഴടക്കി ജാക്വിലിൻ ഫെർണാണ്ടസ്
- പിങ്ക് അനാർക്കലിയിൽ ജാൻവി കപൂർ, 'ദേഖ തേനു' ദുപ്പട്ടയിൽ കണ്ണുടക്കി ഫാഷൻ പ്രേമികൾ
- ക്ലാസിക് ഹോളിവുഡ് ലുക്കിൽ കാൻ വേദിയിൽ കിയാര അദ്വാനി
- ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിനും ബെസ്റ്റാണ് തൈര്
- ബോൾഡ് ലുക്കിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us