71-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിൽ ആരാധകരെ വിസ്‌മയിപ്പിച്ച് സോനം കപൂർ. രണ്ടാം ദിനത്തിൽ റെഡ്കാർപെറ്റിലെത്തിയ സോനം ലുക്ക് കൊണ്ടും വസ്ത്രധാരണം കൊണ്ടും വ്യത്യസ്തയായി. കാനറി യെല്ലോ വേറ വാങ് ഗൗൺ അണിഞ്ഞാണ് സോനം എത്തിയത്.

ഓഫ് ഷോൽഡർ ഗൗണിന് അനുയോജ്യമായ ചോപാഡ് ജുവൽസും സോനം അണിഞ്ഞിരുന്നു. വസ്ത്രത്തിന് ചേരുംവിധം സ്വർണ നിറത്തിലുളള ഐ ഷാഡോയാണ് സോനം തിരഞ്ഞെടുത്തത്.

#Cannes fashion Diva #Sonam

A post shared by filmfever (@filmfever.in) on

ഫ്രഞ്ച് കോസ്മെറ്റിക് ബ്രാൻഡായ ലോറിയലിനെ പ്രതിനിധീകരിച്ചാണ് സോനം റെഡ്കാർകാർപെറ്റിലെത്തിയത്. ഇത്തവണ സോനത്തിന്റെ റെഡ്കാർപെറ്റിലെ ചുവടുവയ്‌പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആനന്ദ് അഹൂജയുമായുളള വിവാഹശേഷം ആദ്യമായാണ് സോനം റെഡ്കാർപെറ്റിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ