താരങ്ങളാൽ തിങ്ങിനിറഞ്ഞ രാവിലായിരുന്നു 2017 ലെ ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐഐഎഫ്എ) പുരസ്കാരങ്ങൾ വിതരണം ചെയ്തത്. താരങ്ങളുടെ ഫാഷനായിരുന്നു അവാർഡ്നിശയിലെ മറ്റൊരു പ്രധാന ആകർഷണം. ആലിയ ഭട്ടും കത്രീന കെയ്ഫും മനോഹരമായ ഗൗൺ അണിഞ്ഞാണ് അവാർഡ് നിശയ്ക്കെത്തിയത്. ഇരുവരുടെയും വസ്ത്രം നിരവധിപേരുടെ പ്രശംസയ്ക്കും പാത്രമായി. എന്നാൽ മറ്റു ചില നടിമാർ വിമർശനങ്ങൾ ഏറ്റുവാങ്ങി. അതിൽ ഏറ്റവും കൂടുതൽ വിമർശനത്തിന് പാത്രമായത് സൊനാക്ഷി സിൻഹയായിരുന്നു.
സൊനാക്ഷിയുടെ വസ്ത്രം കണ്ട് എല്ലാവരും ഒന്നു ഞെട്ടി. തലമുടി മുതൽ മൊത്തം കളർഫുളായിട്ടാണ് സൊനാക്ഷി എത്തിയത്. സാരിയെന്നു പറയാനാവില്ലെങ്കിലും അതുപോലൊരു വസ്ത്രമായിരുന്നു സൊനാക്ഷിയുടേത്. പലവിധ നിറങ്ങൾ സാരിയിൽ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സൊനാക്ഷിയുടെ ചിത്രം കണ്ട എല്ലാവരും പറഞ്ഞത് ഒന്നുമാത്രം, നല്ല ബോറാണ്.
പെയിന്റിങ് പൂർത്തിയാക്കാൻ മറന്നുപോയ കാൻവാസ് പോലെയുണ്ടെന്നായിരുന്നു ചിത്രത്തിന്റെ ഒരു കമന്റ്. മറ്റു ചിലർ സൊനാക്ഷിയുടെ തലമുടിയെയാണ് കളിയാക്കിയത്. ലാറ ദത്തയെ അനുകരിക്കാനാണോ സൊനാക്ഷി ശ്രമിച്ചതെന്നായിരുന്നു ചിലർ ചോദിച്ചത്. വിമർശനങ്ങൾക്കിടയിൽ ചിലർ സൊനാക്ഷിയെ പ്രശംസിക്കാനും മറന്നില്ല. ഫാഷനിൽ എപ്പോഴും മറ്റുളളവരിൽനിന്നും വ്യത്യസ്തയാണ് സൊനാക്ഷിയെന്നായിരുന്നു ഇവരുടെ അഭിപ്രായം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook