/indian-express-malayalam/media/media_files/uploads/2021/06/Solar-Eclipse.jpg)
Solar Eclipse 2021 Date and Time: 2021 ലെ ആദ്യ സൂര്യഗ്രഹണം ജൂൺ 10 ന്. മൂന്നു മിനിറ്റും 51 സെക്കൻഡുമായിരിക്കും ഗ്രഹണത്തിന്റെ ദൈർഘ്യമെന്ന് നാസയുടെ വെബ്സൈറ്റിൽ പറയുന്നു. ഭാഗിക ഗ്രഹണമാണ് നടക്കുക, സൂര്യന്റെ ഒരു ഭാഗം മാത്രമായിരിക്കും മറയുക. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.
ജൂൺ 10 ലെ സൂര്യഗ്രഹണം എവിടെയൊക്കെ കാണാം?
കാനഡയുടെ ചില ഭാഗങ്ങളിൽ, ഗ്രീൻലാൻഡ്, വടക്കൻ റഷ്യ എന്നിവിടങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുളളവർക്ക് സൂര്യന്റെ ഉപരിതലത്തിൽ ഒരു ഇരുണ്ട നിഴൽ മാത്രമേ കാണൂ, അത് ഭാഗിക ഗ്രഹണമാണ്. ഇവർക്ക് പൂർണ ഗ്രഹണം കാണാനാവില്ല.
ഈസ്റ്റേൺ യുണൈറ്റഡ് സ്റ്റേറ്റ്സ്, നോർത്തേൺ അലാസ്ക, കാനഡയുടെ ഭൂരിഭാഗവും, കരീബിയൻ, യൂറോപ്പ്, ഏഷ്യ, വടക്കൻ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളുമാണ് ഭാഗിക ഗ്രഹണം ദൃശ്യമാകുന്ന പ്രദേശങ്ങൾ. നാസയുടെ അഭിപ്രായത്തിൽ, ഈ സ്ഥലങ്ങളിൽ പലതിലും സൂര്യോദയത്തിനു മുമ്പും, ആ സമയത്തും, അതിനുശേഷവും അധികം താമസിയാതെ ഗ്രഹണം സംഭവിക്കും.
അരുണാചൽ പ്രദേശ് പോലുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് ദൃശ്യമാകുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ഇന്ത്യക്ക് ഗ്രഹണം പൂർണ്ണമായും നഷ്ടപ്പെടും.
സൂര്യഗ്രഹണത്തിന്റെ സമയം എപ്പോഴാണ്?
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.42 ന് ആരംഭിച്ച് വൈകുന്നേരം 6.41 വരെ തുടരും. സൂര്യഗ്രഹണത്തിന്റെ ദൈർഘ്യം ഏകദേശം 3 മിനിറ്റ് 51 സെക്കൻഡ് ആയിരിക്കും.
നേത്ര സംരക്ഷണമില്ലാതെ പൂർണ അല്ലെങ്കിൽ ഭാഗിക സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമാണോ?
നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. ഭാഗികവും പൂർണവുമായ ഗ്രഹണങ്ങളിൽ പോലും ഇത് ശരിയാണെന്ന് നാസ പറയുന്നു. സൂര്യഗ്രഹണം കാണുന്നവർ ഗ്രഹണം കഴിയുന്നതുവരെ “സോളാർ വ്യൂവിങ് അല്ലെങ്കിൽ എക്ലിപ്സ് ഗ്ലാസുകൾ” ധരിക്കണമെന്ന് ശുപാർശ ചെയ്യുന്നു. സോളാർ വ്യൂവിങ് ഗ്ലാസുകൾ സാധാരണ സൺഗ്ലാസുകൾക്ക് തുല്യമല്ല. കണ്ണടയില്ലാത്തവർക്കായി, പിൻഹോൾ പ്രൊജക്ടർ പോലുള്ളവ പരീക്ഷിക്കണമെന്ന് നാസ പറയുന്നു, എന്നാൽ സൂര്യനെ നേരിട്ട് നോക്കാൻ ഇവ ഉപയോഗിക്കരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.