അനസ്താസ്യയുടെ നീല കണ്ണുകളും മുന്നിലേക്കു മുറിച്ചിട്ട മുടിയും കണ്ടാല്‍ ആരും അതിശയിച്ചു പോകും ഇതൊരു ബാര്‍ബി ഡോള്‍ ആണോ എന്ന്. ആറു വയസുകാരി അനസ്താസ്യയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാര വിഷയം. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ഇവളാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റഷ്യക്കാരിയാണ് ആറ് വയസുള്ള അനസ്താസ്യ.

ആരെയും ആകര്‍ഷിക്കുന്നതാണ് അനസ്താസ്യയുടെ നീല കണ്ണുകള്‍. ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷത്തില്‍ത്തില്‍ പരം പേരാണ് ഈ കൊച്ച് സുന്ദരിയെ പിന്തുടരുന്നത്. അനസ്താസ്യയുടെ അമ്മ അന്നയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്. ലോക സുന്ദരി മാനുഷി ഛില്ലര്‍ ആണെങ്കിലും ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ഇവളാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

#Repost @natalaina (@get_repost) ・・・ Ну вот и началась моя любимая пора осенних съёмок! В кленовых веночках и фетровых шляпках, с кормлением белочек и прогулками с лошадками. Фотосессии будут проходить в разных парках Москвы, в Нескучном саду и в парке Коломенское, в Царицыно и в Ботаническом саду, в Митинском ландшафтном парке и на Речном вокзале. С нетерпением жду своих постоянных героев и конечно же с радостью познакомлюсь с новыми! Спешите занять удобное для вас время, в выходные дни его практически не осталось!

A post shared by Anna Knyazeva (@anna_knyazeva_official) on

അനസ്താസ്യയുടെ ഒരോ ഫോട്ടോയ്ക്കും ലഭിക്കുന്ന ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും പറയുന്നതു മുഴുവന്‍ അവളുടെ അതിമനോഹരമായ നീലക്കണ്ണുകളെക്കുറിച്ചാണ്. ഇവളാണ് ലോക സുന്ദരി എന്ന കമന്റുകളുടെ പ്രവാഹമാണ് ഈ കൊച്ചുമിടുക്കിക്ക് ലഭിക്കുന്നത്.

Happy birthday @piccinobellino!!!!!!!!!!!!!!!!!Photo by @natalaina

A post shared by Anna Knyazeva (@anna_knyazeva_official) on

2015ല്‍ അനസ്താസ്യയ്ക്ക് നാല് വയസുള്ളപ്പോള്‍ മുതലാണ് അമ്മ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയത്. റഷ്യയിലെ അറിയപ്പെടുന്ന മോഡലാണ് ഇപ്പോള്‍ അനസ്താസ്യ.

Каридиган @viktoriya_atelie Ботиночки @amorecooficial

A post shared by Anna Knyazeva (@anna_knyazeva_official) on

റഷ്യയിലെ പ്രമുഖ ബ്രാന്റായ അമോറേക്കോ, കിസാബിയാനോ, േഛാബി കിഡ്സ് എന്നിവയുടെ മുഖം കൂടിയാണ് ഇപ്പോള്‍ ഈ രാജകുമാരി.

അനസ്താസ്യ സോഷ്യല്‍ മീഡിയയുടെ താരമായെങ്കിലും കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെ അമ്മയെ വിമര്‍ശിക്കുന്നവരും കുറവല്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ