ചർമ്മസംരക്ഷണത്തിന് വ്യായാമത്തിനു മുമ്പും ശേഷവും ചെയ്യേണ്ട കാര്യങ്ങൾ

മേക്കപ്പ് നീക്കം ചെയ്യാതെ വ്യായാമം ചെയ്യരുത്

weight loss, health, ie malayalam

ദിവസേനയുളള വ്യായാമം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഫിറ്റ്നസിനും മാത്രമല്ല, നിങ്ങളുടെ ചർമ്മത്തിനും നല്ലതാണ്. വർക്ക്ഔട്ട് സമയത്ത് ശരീരം വിയർക്കും. ഇത് ചിലപ്പോൾ മുഖക്കുരു, ചുവന്ന തടിപ്പ്, തിണർപ്പ് എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ വ്യായാമത്തിനു മുൻപും ശേഷവും ചർമ്മം ശ്രദ്ധിക്കണം.

വ്യായാമത്തിന് മുമ്പും ശേഷവും ചർമ്മസംരക്ഷണം ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ഡോ. ജയ്ശ്രീ ശരദ് വിശദീകരിക്കുന്ന വീഡിയോ ഫിറ്റ്നസ് ട്രെയിനർ യാസ്മിൻ കറാച്ചിവാല തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. വ്യായാമത്തിനുശേഷം മാത്രമല്ല, അതിനു മുമ്പും ചർമ്മത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഡോ.ശരദ് വീഡിയോയിൽ പറയുന്നു.

വ്യായാമത്തിനു മുൻപ് ചെയ്യേണ്ട കാര്യങ്ങൾ

മേക്കപ്പ് നീക്കം ചെയ്യുക: മേക്കപ്പ് നീക്കം ചെയ്യാതെ വ്യായാമം ചെയ്യരുത്. കാരണം വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലുണ്ടാകുന്ന വിയർപ്പ് മേക്കപ്പുമായി ചേർന്ന് സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. ഇത് അണുബാധ, തിണർപ്പ് അല്ലെങ്കിൽ ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവയിലേക്ക് നയിച്ചേക്കാം.

ക്ലെൻസിങ്: നല്ല ക്ലെൻസർ ഉപയോഗിച്ച് മുഖം നന്നായി കഴുകുക

മോയിസ്ച്യുറൈസ്: വിയർക്കുമ്പോൾ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവും, ഇത് ചർമ്മത്തിലും ഉണ്ടാവും. അതിനാൽ മോയിസ്ച്യുറൈസർ പുരട്ടുക.

സൺസ്ക്രീൻ: മോയ്സ്ച്യുറൈസറിന് മുകളിൽ സൺസ്ക്രീൻ പുരട്ടുക. സൺസ്ക്രീനിൽ മോയ്സ്ച്യുറൈസർ ഉണ്ടെങ്കിൽ രണ്ടും പ്രയോഗിക്കേണ്ടതില്ല.

വ്യായാമത്തിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ

കൈകൾ നന്നായി കഴുകുക: വ്യായാമത്തിന് ശേഷം കൈ കഴുകേണ്ടത് അത്യാവശ്യമാണ്, കാരണം നിങ്ങൾ വിവിധ ഉപകരണങ്ങൾ സ്പർശിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങളുടെ കൈകളിൽ നിന്ന് ബാക്ടീരിയകളും സൂക്ഷ്മാണുക്കളും നീക്കംചെയ്യേണ്ടതുണ്ട്.

കുളിക്കുക: കുളിച്ചതിനു ശേഷം വസ്ത്രങ്ങൾ മാറ്റുക. വിയർപ്പ് തങ്ങിനിന്നാൽ ഫംഗസ്, ബാക്ടീരിയ അണുബാധകൾക്ക് കാരണമാകും.

മോയിസ്ച്യുറൈസ്: കുളിച്ചതിനുശേഷം ചർമ്മത്തിൽ മോയിസ്ച്യുറൈസർ പുരട്ടുക

സൺസ്ക്രീൻ: മുഖത്ത് മാത്രമല്ല, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും സൺസ്ക്രീൻ പുരട്ടുക.

Read More: ചർമ്മം തിളങ്ങാൻ റെഡ്, ഗ്രീൻ ജ്യൂസുകൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Skincare tips to follow before and after your exercise sessions

Next Story
ഓയിലിയോ ഡ്രൈയോ? നിങ്ങളുടെ ചർമ്മം ഏതാണെന്നറിയാൻ ഇതാ എളുപ്പ വഴിskin, beauty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com