Latest News

മുഖക്കുരു, പാടുകൾ, പിഗ്മെന്റേഷൻ എന്നിവ മാറാൻ പേര ഇല പേസ്റ്റ്

പേരയുടെ ഇലകൾ ഒരാളുടെ ചർമ്മത്തിനും ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ

guava, food, ie malayalam

നിങ്ങൾക്ക് പേരക്ക കഴിക്കാൻ ഇഷ്ടമാണോ? ഈ പഴത്തിന് അനേകം ആരോഗ്യ ഗുണങ്ങളുണ്ട്. പേരയുടെ ഇലകൾ ഒരാളുടെ ചർമ്മത്തിനും ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ, പ്രത്യേകിച്ചും മുഖക്കുരു, പാടുകൾ, പിഗ്മെന്റേഷൻ, സ്കിൻ ടോൺ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ.

പ്രശ്‌നം കഠിനമല്ലെങ്കിൽ‌, പേരക്ക ഇല പേസ്റ്റ് ഉപയോഗിച്ച് മുഖത്തെ പ്രശ്നങ്ങൾ അകറ്റാം. പേരക്കയിലെ പോലെ ഇലകളിലും പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അവ ചർമ്മത്തിന് മികച്ചതാണ്. ആയുർവേദ ഡോക്ടർ പ്രിയ ബാഹുലിയൻ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പേരക്ക ഇലകൾ ഉപയോഗിച്ച് പേസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്ന് പങ്കുവച്ചു.

Read More: ചർമ്മം ഉറച്ചതാകാനും ചുളിവുകൾ തടയാനും സിംപിളൊരു വ്യായാമം

ചേരുവകൾ

പേര ഇലകൾ
കുറച്ച് വെളളം

തയ്യാറാക്കുന്ന വിധം

പേര ഇലയും വെളളവും മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക

ഉപയോഗിക്കേണ്ട വിധം

  • ചെറുചൂടുള്ള വെള്ളവും മിതമായ ക്ലെൻസറും ഉപയോഗിച്ച് മുഖം കഴുകുക അല്ലെങ്കിൽ സുഷിരങ്ങൾ തുറക്കാൻ അഞ്ച് മിനിറ്റ് മുഖത്ത് ആവി പിടിക്കുക
  • മുഖത്തെല്ലാം ഒരുപോലെ പേസ്റ്റ് പുരട്ടുക
  • നന്നായി ഉണങ്ങുന്നതിനു മുൻപ് തണുത്ത വെളളത്തിൽ മുഖം കഴുകുക
  • തിളക്കമാർന്ന ചർമ്മത്തിന് ആഴ്ചയിൽ 2-3 തവണ ഇത് ചെയ്യുക

ദോഷഫലങ്ങൾ

ചർമ്മത്തിൽ ചെറിയ ചൊറിച്ചിൽ സാധാരണമാണ്. നിങ്ങളുടേത് സെൻസിറ്റീവ് ചർമ്മമാണെങ്കിൽ പ്രയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. കുറച്ച് തൈര് വേണമെങ്കിൽ പേസ്റ്റിനൊപ്പം ചേർക്കാം.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Skincare tips say goodbye to acne scars and pigmentation with guava leaf paste518421

Next Story
മുടി കൊഴിച്ചിലിന് താരൻ കാരണമാകുമോ?hair, hair loss, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com