scorecardresearch
Latest News

യാത്ര ചെയ്യുമ്പോൾ പിന്തുടരേണ്ട ചർമ്മസംരക്ഷണ ദിനചര്യ

പൊടി, സൂര്യപ്രകാശം, കാലാവസ്ഥാ വ്യതിയാനം, ദീർഘനേരം യാത്ര, എന്നിവ ചർമ്മത്തെ പ്രതികൂലമായി ബാധിച്ചേക്കാം

sunscreen, sunscreen allergy, sunscreen allergy symptoms, sunscreen allergy tips, sunscreen tips, sunscreen benefits, sunscreen skin, skincare tips
പ്രതീകാത്മക ചിത്രം

യാത്രകൾ വളരെ ആവേശകരമാണ്. യാത്രാ പദ്ധതി ആസൂത്രണം ചെയ്യുക, അവധിക്കാല വസ്ത്രങ്ങൾക്കായി ഷോപ്പിങ് നടത്തുക, സ്യൂട്ട്കേസുകൾ പായ്ക്ക് ചെയ്യുക, പുതിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുക, ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുക, മറ്റ് നിരവധി പ്രവർത്തനങ്ങൾ ചെയ്യുക. ഇതിനെല്ലാം ഇടയിൽ, നിങ്ങളുടെ പതിവ് ചർമ്മസംരക്ഷണ ദിനചര്യ ഒഴിവാക്കുകയാണെങ്കിൽ ചർമ്മം മങ്ങിയതായി അനുഭവപ്പെടാൻ തുടങ്ങും.

പൊടി, സൂര്യപ്രകാശം, കാലാവസ്ഥാ വ്യതിയാനം, ദീർഘനേരം യാത്ര ചെയ്യുന്നതുപോലുള്ള മറ്റ് കാര്യങ്ങൾ ചർമ്മത്തെ ബാധിച്ചേക്കാം. യാത്രയിൽ ചർമ്മസംരക്ഷണം നിലനിർത്താൻ സെറ്റഫില്ലിലെ ചർമ്മസംരക്ഷണ വിദഗ്ധർ ചില ലളിതമായ നുറുങ്ങുകൾ പങ്കിടുന്നു:

സെൻസിറ്റീവ് ചർമ്മത്തിന് മൃദുവായ ക്ലെൻസർ ഉപയോഗിക്കുക

മൃദുവായ ക്ലെൻസറിന് നിങ്ങളുടെ ചർമ്മത്തിൽ കെട്ടിക്കിടക്കുന്ന എല്ലാ അഴുക്കും നീക്കി ചർമ്മം സംരക്ഷിക്കാൻ കഴിയും. ചർമ്മം വൃത്തിയായി നിലനിർത്തുകയും സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചെയ്യും. കൂടാതെ, ഫ്ലെയർ-അപ്പുകൾ തടയാൻ സെൻസിറ്റീവ് ചർമ്മ തരങ്ങൾക്ക് ക്ലെൻസർ അനുയോജ്യമായിരിക്കണം.

മോയ്സ്ചറൈസിങ് നിർബന്ധമാണ്

തണുത്ത കാലാവസ്ഥയിൽ, ചർമ്മം വരണ്ടുപോകാം. ഇത് മുഖക്കുരുവിന് കാരണമായേക്കാം. ഇത് തടയാൻ, ബാഗിൽ എപ്പോഴും ഒരു മോയ്സ്ചറൈസർ സൂക്ഷിക്കുക. അടഞ്ഞ സുഷിരങ്ങൾ തടയാനും മൃദുലവുമായ ചർമ്മം ലഭിക്കാനും അധികം എണ്ണമയമില്ലാത്തവ ഉപയോഗിക്കുക.

സൺസ്‌ക്രീൻ മറക്കരുത്

സൂര്യന്റെ ദോഷകരമായ രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ നിലവാരമുള്ള സൺസ്‌ക്രീൻ എപ്പോഴും കൂടെ കരുതുക. സൺസ്ക്രീൻ ഉപയോഗിച്ചില്ലെങ്കിൽ അത് ചർമ്മത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. യാത്രയ്ക്കിടെ, നിങ്ങൾ കൂടുതൽ തവണ പുറത്ത് പോകാം അതിനാൽ ഓരോ മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കാൻ മറക്കരുത്.

യാത്രാ വലുപ്പത്തിലുള്ള ഉൽപ്പന്നങ്ങൾ

ട്രാവൽ സൈസ് പായ്ക്കുകളിൽ വരുന്ന നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുണ്ട്. അവ യാത്രകളിൽ ഒപ്പം കൊണ്ടുപൊകാൻ എളുപ്പമാണ്. നിങ്ങൾ ഇഷ്ടപ്പെടുന്ന ചർമ്മസംരക്ഷണ ഉൽപ്പന്നം ഒരു ചെറിയ വലിപ്പത്തിൽ ലഭ്യമല്ലെങ്കിൽപ്പോലും, അവ ചെറിയ കുപ്പികളിൽ കൊണ്ടുപോകാം.

വെള്ളം കുടിക്കാൻ മറക്കരുത്, നല്ല ഉറക്കം നേടുക

നിങ്ങളുടെ ചർമ്മം പുറത്ത് ദൃശ്യമാകുന്നത് ഉള്ളിൽ നൽകുന്ന സംരക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും മതിയായ ഉറക്കം ലഭിക്കുന്നതും ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Skincare routine should you follow while travelling

Best of Express