വ്യായാമത്തിനൊപ്പം ചര്‍മം പുതുമയോടെ നിലനിര്‍ത്താം; മാര്‍ഗങ്ങള്‍

നിങ്ങള്‍ ശരീരികക്ഷമതക്ക് പ്രാധാന്യം നല്‍കുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തുന്നതിന് സഹായകരമാകുന്നതാണിവയെല്ലാം

Skincare, skincare tips, skincare tips malayalam, beauty tips malayalam, workout, workout tips, life style, Indian Express Malayalam, IE Malayalam, ഐഇ മലയാളം

വ്യായാമം ചെയ്യുന്നത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാലിത് ചര്‍മത്തിന് എത്രത്തോളം നല്ലതാണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. നിത്യവുമുള്ള വ്യായാമം ചര്‍മത്തെ തിളക്കത്തോടെയും പുതുമയോടെയും നിലനിര്‍ത്തും. പക്ഷെ ചര്‍മം പരിപാലിക്കുന്നതിലെ ചില തെറ്റുകള്‍ കാരണമാണ് പലര്‍ക്കും വ്യായാമം ചെയ്തിട്ടും തിളക്കം നഷ്ടപ്പെടുന്നത്.

നിങ്ങള്‍ ശരീരികക്ഷമതയ്ക്ക് പ്രാധാന്യം നല്‍കുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തുന്നതിന് സഹായകരമാകുന്നതാണിവയെല്ലാം. കോസ്മറ്റോളജിസ്റ്റ് ഗീതിക മിത്താല്‍ ഗുപ്ത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചതാണ് നിർദേശങ്ങള്‍. വ്യായമത്തിന് മുമ്പും വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോഴും ശേഷവും പറ്റുന്ന ചെറിയ അശ്രദ്ധകള്‍ പരിഹരിച്ചാല്‍ ചര്‍മം പുതുമയോടെ നിലനിര്‍ത്താനാകും.

 

View this post on Instagram

 

A post shared by Dr Geetika Mittal Gupta (@drgeetika)


വ്യായാമത്തിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍

മുഖത്തെ മേക്കപ്പ് വൃത്തിയായി കഴുകിക്കളയുക. എണ്ണമയം നീക്കുന്നതിന് സഹായിക്കുന്ന ക്ലെന്‍സര്‍ ഉപയോഗിച്ചു വേണം ആദ്യം മുഖം വൃത്തിയാക്കാന്‍. പിന്നീട് സാധരണ ക്ലെന്‍സര്‍ ഉപയോഗിച്ചും ചര്‍മം വൃത്തിയാക്കുക. മോയിസ്ചറൈസറും ലിപ് ബാമും ഉപയോഗിക്കുക. വ്യായാമം ചെയ്യുന്ന സമയത്ത് ചുണ്ടും ചര്‍മവും വരണ്ട് പോകാതിരിക്കാന്‍ സഹായിക്കും.

വ്യായാമം ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ടവ

മുഖത്ത് സ്പര്‍ശിക്കാതെയിരിക്കുക. വ്യായാമം ചെയ്യുന്ന വസ്തുവിലുള്ള അണുക്കള്‍ മുഖക്കുരുവിനും മറ്റ് അണുബാധക്കും കാരണമാകുന്നു. വ്യായാമം ചെയ്യുമ്പോള്‍ ധരിച്ചിരിക്കുന്നവയിൽ മുഖത്തെ വിയര്‍പ്പ് തുടക്കാതിരിക്കുക. ഇത്തരത്തിലുള്ള പ്രവൃത്തി ചൊറിച്ചിലിന് കാരണമാകും. അതിനാല്‍ മൃദുവായ തുണികള്‍ ഉപയോഗിച്ച് വിയര്‍പ്പ് തുടക്കുക. ധാരാളം വെള്ളവും കുടിക്കുക.

Read More: ചോറോ ചപ്പാത്തിയോ, ശരീര ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

വ്യായാമത്തിന് ശേഷം ചെയ്യേണ്ട കാര്യങ്ങള്‍

വ്യായാമത്തിന് ശേഷം എല്ലായ്പ്പോഴും നിങ്ങളുടെ മുഖം വൃത്തിയാക്കുക: ചർമത്തിന് അനുയോജ്യമായ ക്ലെൻസർ ഉപയോഗിക്കുകയും വേണം. വിയർപ്പില്ലാത്ത ചര്‍മം സൂക്ഷിക്കുന്നത് സുഷിരങ്ങൾ അടഞ്ഞുപോകുന്നത് തടയുന്നു. വ്യായാമത്തിന് ശേഷം പെട്ടെന്ന് തന്നെ കുളിക്കുക. വിയര്‍പ്പിലൂടെ പുറന്തള്ളപ്പെടുന്ന അനാവശ്യ വസ്തുക്കള്‍ ശരീരത്തില്‍ അധിക നേരം നിലനില്‍ക്കാന്‍ അനുവദിക്കരുത്.

ഈർപ്പം: വ്യായാമത്തിൽ നിന്നുള്ള ചൂട് കാരണം വ്യായാമത്തിന് ശേഷം ചർമത്തിന് തിളക്കവും ചുവപ്പും അനുഭവപ്പെടും. സൂര്യപ്രകാശമേറ്റ് ചര്‍മം ചുവന്നുവരാനുള്ള സാധ്യതയുള്ളതിനാല്‍ സണ്‍സ്ക്രീം ഉപയോഗിച്ച് ചര്‍മത്തെ തണുപ്പിക്കുക.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Skincare routine fitness workouts post workout glow tips

Next Story
ജീവിതത്തിൽ ഒരു ബ്രേക്ക് എടുക്കാൻ സമയമായോ? ഇതാ, അഞ്ച് അടയാളങ്ങൾstress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com