ശാരീരിക ക്ഷമത വളരെ പ്രധാനമാണെന്ന് പറയാതെ വയ്യ. അതുപോലെ തന്നെ പ്രധാനമാണ് ചർമ്മപരിപാലനവും. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. മറ്റേതൊരു ഭാഗത്തെയും പോലെ മതിയായ പരിചരണം അതിനും ആവശ്യമാണ്. അതുപോലെ, ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോഴും വീട്ടിൽ വ്യായാമം ചെയ്യുമ്പോഴുമുള്ള ചില ശീലങ്ങൾ കാരണം മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഒന്നു ശ്രദ്ധിച്ചാൽ ഇത് മാറ്റാൻ സാധിക്കും.
വ്യായാമത്തിന് മുൻപും ശേഷവും ഒരാൾ ഒഴിവാക്കേണ്ട ചില ശീലങ്ങളെക്കുറിച്ച്, ഡോ.ഗുർവീൻ വാരിച്ച് ഇൻസ്റ്റഗ്രാമിൽ പറയുന്നു.
- വ്യായാമത്തിന് മുൻപ് മേക്കപ്പ് ചെയ്യുക
- ഒരേ ടവൽ ഉപയോഗിച്ച് മുഖം പല തവണ തുടയ്ക്കുക
- വർക്ക്ഔട്ടിന് ശേഷം മുഖം കഴുകുകയോ കുളിക്കാതിരിക്കുകയോ ചെയ്യുക
- ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുക
- വർക്ക്ഔട്ടിന് ഇടയ്ക്ക് മുഖത്ത് ഇടയ്ക്കിടെ തൊടുക
സാധാരണ ജിം ഗിയർ (മാറ്റ്, കയ്യുറകൾ മുതലായവ) ഉപയോഗിക്കുന്നത് ബാക്ടീരിയ, ഫംഗസ് തുടങ്ങിയ ചർമ്മ അണുബാധകൾക്ക് കാരണമാകും. വിയർപ്പുള്ള ചർമ്മം അലർജികൾക്കും അണുബാധകൾക്കും കൂടുതൽ സാധ്യതയുള്ളതാണെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. സൗരഭ് ഷാ പറഞ്ഞു,
വർക്ക്ഔട്ടിന്ശേഷം ശരീരം നന്നായി തണുത്തതിനുശേഷമാണ് കുളിക്കേണ്ടത്. അതിനായി 10-15 മിനിറ്റ് കാത്തിരിക്കണം. ജിമ്മിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് സൺസ്‌ക്രീനിനൊപ്പം നേരിയ മോയ്‌സ്‌ച്യുറൈസർ പുരട്ടാനും ഡോ. സൗരഭ് ശുപാർശ ചെയ്തു.
വേ പ്രോട്ടീനും മുഖക്കുരുവിന് കാരണമാകുന്നതായി ഡോ. സൗരഭ് പറഞ്ഞു. “മറ്റെല്ലാ പാലുൽപ്പന്നങ്ങളെയും പോലെ, വേ ശരീരത്തിൽ ആൻഡ്രോജൻ ഉത്പാദനം വർധിപ്പിക്കും. ഇത് മുഖക്കുരു കൂടുന്നതിന് കാരണമാകും,” ഡോ.ഗുർവീൻ പറഞ്ഞു. പയർ പ്രോട്ടീൻ പൗഡർ പോലുള്ള വീഗൻ പ്രോട്ടീൻ ഓപ്ഷനുകളിലേക്ക് മാറാൻ ഡോ.ഗുർവീൻ നിർദേശിച്ചു.