നിങ്ങളുടെ ചർമ്മത്തെ പരിപാലിക്കുന്നതിന് സമർപ്പിതവും സ്ഥിരവുമായ പരിശ്രമം ആവശ്യമാണ്. പലരും ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, മറ്റുള്ളവർ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വിവിധ വീട്ടുവൈദ്യങ്ങളെ ആശ്രയിക്കുന്നു.
പക്ഷേ, അവ ശരിക്കും ഫലപ്രദമാണോ? ഡെർമറ്റോളജിസ്റ്റ് ഡോ. ആഞ്ചൽ പന്തിന്റെ അഭിപ്രായത്തിൽ, “അവ ഒരു പ്രശ്നവും പരിഹരിക്കില്ല. കറുത്ത പാടുകൾ കുറയ്ക്കുകയോ ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയോ ചെയ്യില്ല”.
എന്നിരുന്നാലും, വീട്ടുവൈദ്യങ്ങൾ നിങ്ങളുടെ ചർമ്മത്തിന് ഒരു ഗുണവും ചെയ്യില്ലെന്ന് ഇതിനർത്ഥമില്ല. അവ പ്രയോജനകരമാകുന്ന വഴികളും വിദഗ്ധ
പങ്കുവച്ചു.
- ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ ഫ്രൂട്ട് പായ്ക്കുകൾ സഹായിക്കുന്നു.
- ഐസും തണുത്ത വെള്ളരിക്കയും പുരട്ടുന്നത് ചർമ്മം വീങ്ങുന്നത് അകറ്റുന്നു.
- ചർമ്മത്തിലെ ചുവപ്പ് നിറം കുറയ്ക്കാൻ കറ്റാർവാഴയോ ഐസോ പുരട്ടാം.
- ചെറുപയർ പൊടി, ചതച്ച ഓറഞ്ച് തൊലി, വാൽനട്ട്, കോഫി സ്‌ക്രബ് തുടങ്ങിയ ഇനങ്ങൾ ചർമ്മത്തെ എക്സ്ഫോലിയേറ്റ് ചെയ്യാൻ സഹായിക്കുന്നു.
ഡോ. ആഞ്ചൽ പറയുന്നതനുസരിച്ച് വീട്ടുവൈദ്യങ്ങളിലൂടെ ഇവയൊന്നും സാധ്യമാകില്ല.
- മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് അല്ലെങ്കിൽ വൈറ്റ്ഹെഡ്സ് എന്നിവയുടെ ചികിത്സ
- മെലാസ്മ ചികിത്സിക്കുക
- കറുത്ത പാടുകൾ കുറയ്ക്കുക
- കൊളാജൻ രൂപീകരണം വർധിപ്പിക്കുക
- സെൻസിറ്റീവ് ചർമ്മം മെച്ചപ്പെടുത്തുക
- ചർമ്മത്തിലെ അലർജികൾ ചികിത്സിക്കുക
ഈ വീട്ടുവൈദ്യങ്ങൾക്ക് നിങ്ങളുടെ ചർമ്മത്തിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ കഴിയില്ല എന്ന വസ്തുത ഉണ്ടായിരുന്നിട്ടും, അവ ജനപ്രിയമായി തുടരുന്നു.
ഇത് ചെലവ്കുറഞ്ഞതും ആക്സസ് ചെയ്യാവുന്നതുമാണ്. കൂടാതെ, നിങ്ങൾ ഒരു ഫേസ് പാക്ക് ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് വിശ്രമിക്കാനും സാധിക്കും. ഇത് തന്നെ നിങ്ങളുടെ ചർമ്മത്തെ മികച്ചതാക്കുന്നു, ഡോ.ആഞ്ചൽ പറഞ്ഞു.
ചർമ്മത്തിന് വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. “എല്ലാവരുടെയും ചർമ്മം വ്യത്യസ്തമാണ്. അതിനാൽ ഒരു വ്യക്തിക്ക് വേണ്ടി പ്രവർത്തിക്കുന്നത് മറ്റൊരാൾക്ക് പ്രവർത്തിക്കണമെന്നില്ല. ചില വീട്ടുചികിത്സകൾക്ക് അവയുടെ ഫലപ്രാപ്തി തെളിയിക്കാൻ മതിയായ ശാസ്ത്രീയവശങ്ങൾ ഇല്ലായിരിക്കാം. നെഗറ്റീവ് പ്രതികരണങ്ങൾ ഒഴിവാക്കാൻ പുതിയ പദാർത്ഥങ്ങൾ പാച്ച് ടെസ്റ്റ് ചെയ്യണം. വീട്ടുവൈദ്യം ഉപയോഗിക്കുന്നതിന് മുൻപ് ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുക. ചർമ്മരോഗം, അപകടസാധ്യതകളെക്കുറിച്ചോ സങ്കീർണതകളെക്കുറിച്ചോ ആശങ്കയുണ്ടെങ്കിൽ അലർജി പരിശോധിക്കാൻ എപ്പോഴും പാച്ച് ടെസ്റ്റ് നടത്തുക,”പ്രൈമസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റും ലേസർ സർജനുമായ ഡോ. നവ്യ ഹാൻഡ പറഞ്ഞു.