മുഖക്കുരു പലർക്കും വളർച്ചയുടെ ഒരു ഭാഗമാണ്. എന്നാൽ ഇതൊരു രസകരമായ കാര്യമല്ല. മുഖക്കുരു യുവാക്കളുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാന ബോധത്തെയും ബാധിക്കുന്നു. മുഖക്കുരു സാധ്യതയുള്ള ചർമ്മമുള്ള ആർക്കും അവരുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില ലളിതമായ ടിപ്പുകൾ ഇതാ.
ജസ്‌ലോക് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ.റാം മൽക്കാനി മുഖക്കുരുവിനെ നേരിടാൻ പിന്തുടരേണ്ട ചില ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ച് പറയുന്നു.
“മുഖക്കുരുവിന്റെ കാരണമാണ് ആദ്യം കണ്ടുപിടിക്കേണ്ടത്. സെബാസിയസ് ഗ്രന്ഥികളുടെ തടസ്സം മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. പ്യൂബെർട്ടി എത്തുമ്പോൾ, സ്രവിക്കുന്ന പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കാരണം ഓയിൽ ഗ്രന്ഥികൾ സജീവമാകുന്നു,” ഡോ റാം വിശദീകരിക്കുന്നു.
മുഖക്കുരു വരാതിരിക്കാൻ പല മാർഗങ്ങളും ഉണ്ട്.“ വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ മുഖം കഴുകുന്നത് എന്നത് നിർബന്ധമാണ്. നിങ്ങളുടെ ഭാരം നിലനിർത്താൻ ശ്രമിക്കുകയും പെൺകുട്ടികളിൽ തൈറോയ്ഡ് ഉണ്ടോയെന്ന് ഇടയ്ക്ക് പരിശോധിക്കുകയും ചെയ്യുക,”ഡോ. റാം പറഞ്ഞു.
“മുഖത്ത് താരൻ വീഴുന്നത് എല്ലായ്പ്പോഴും മുഖക്കുരുവിന് കാരണമാകില്ല. കൂടാതെ ചോക്ലേറ്റുകളും എപ്പോഴും മുഖക്കുരുവിന് കാരണമാകില്ല. എല്ലാം (ചോക്കലേറ്റുകൾ പോലുള്ളവ) മിതമായ അളവിൽ കഴിക്കുകയും ആസ്വദിക്കുകയും വേണം,” ഡോ. റാം പറയുന്നു.
കുടലിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ മലബന്ധ പ്രശ്നമില്ലെന്ന് ഉറപ്പാക്കുക. പപ്പായ, വാഴപ്പഴം, ഇലക്കറികൾ എന്നിവ കഴിക്കുക, ” ഡോ.റാം പറഞ്ഞു.
മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമുള്ളവർ പിന്തുടരേണ്ട ശീലങ്ങളെക്കുറിച്ച്, അംഗീകൃത ഡെർമറ്റോളജിസ്റ്റും ട്രൈക്കോളജിസ്റ്റുമായ ഡോ. സുയോമി ഷാ പറയുന്നു.
മുഖക്കുരു ഒഴിവാക്കാൻ ചില ചർമ്മസംരക്ഷണ ശീലങ്ങൾ
- മുഖത്തെ അഴുക്ക് നീക്കം ചെയ്യാൻ ദിവസവും രാവിലെയും വൈകുന്നേരവും മൃദുവായ ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക.
- ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ പ്രയോഗിക്കുന്നതിന് വിരലുകൾമാത്രം ഉപയോഗിക്കുക. ഏതെങ്കിലും ഉപകരണങ്ങളോ പരുക്കൻ വസ്തുക്കളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- മൃദുവായ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.
- ദിവസവും സ്ട്രെസ് ദിനചര്യ നടത്തുക. നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങുക, സമ്മർദ്ദരഹിതമായ ജീവിതം ആരംഭിക്കാൻ ശ്രമിക്കുക. ആവശ്യത്തിന് വിശ്രമിക്കുക.
- സ്‌ക്രബിങ് ഒഴിവാക്കുക. നിങ്ങളുടെ ചർമ്മം സ്‌ക്രബ് ചെയ്യുന്നത് മുഖക്കുരു വഷളാക്കും.
- ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുക.
- നിങ്ങളുടെ മുടിയുടെ ടൈപ്പ് അനുസരിച്ച് പതിവായി ഷാംപൂ ചെയ്യുക.
- ആഴ്ചയിലൊരിക്കലെങ്കിലും നിങ്ങളുടെ ഷീറ്റുകൾ മാറ്റുക. നിങ്ങളുടെ ഷീറ്റുകളിൽ അഴുക്കും എണ്ണയും ഉണ്ടെങ്കിൽ, ഉറങ്ങുമ്പോൾ അത് ചർമ്മത്തിൽ പറ്റിപിടിക്കും.
- നിങ്ങളുടെ മുഖവും ശരീരവും ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക, ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക.
- നിങ്ങളുടെ മുഖത്ത് കൈകൾകൊണ്ട് സ്പർശിക്കുന്നത് കുറയ്ക്കുക. ദിവസം മുഴുവൻ ചർമ്മത്തിൽ സ്പർശിക്കുന്നത് ജ്വലനത്തിന് കാരണമാകും.