ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ഒരു ക്ഷാമവുമില്ല. ഇവയെ ആശ്രയിക്കാതെ പ്രകൃതിദത്തമായ എല്ലാ ചേരുവകളും ഉപയോഗിച്ച് വീട്ടിൽ തന്നെ ഫെയ്സ് പാക്കുകളും ടോണറും തയ്യാറാക്കാം. ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഫെയ്സ് പാക്കും നല്ലൊരു ടോണറും എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാമെന്ന് പറയുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.കിരൺ സേഥി.
പ്രകൃതിദത്ത ടോണർ

ചേരുവകൾ
- ഗ്രീൻ ടീ
- വെള്ളം
തയ്യാറാക്കുന്ന വിധം
ഗ്രീൻ ടീ വെള്ളത്തിൽ തിളപ്പിക്കുക. ഈ മിശ്രിതം തണുപ്പിക്കുക. ദിവസത്തിൽ രണ്ടുതവണ മുഖത്ത് സ്പ്രേ ചെയ്യുക.
ഗ്ലോ മാസ്ക്

ചേരുവകൾ
- തൈര്- അര ടീസ്പൂൺ
- തേൻ- അര ടീസ്പൂൺ
- നെല്ലിക്ക പൊടി- 1 ടീസ്പൂൺ
- ചെറു ചൂടുള്ള വെള്ളം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചേർത്ത് അഞ്ച് മിനിറ്റ് മുഖത്ത് പുരട്ടുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. നെല്ലിക്ക പൊടിയിൽ വളരെ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് തിളക്കം വർധിപ്പിക്കുകയും പിഗ്മെന്റേഷൻ പരിഹരിക്കുകയും ചെയ്യുന്നു.