മുഖക്കുരുവോ പാടുകളോ ഇല്ലാത്ത തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഒരാളുടെ ചർമ്മത്തിന്റെ സ്വഭാവം നിയന്ത്രിക്കുന്നതിൽ ജൈവികമായ കാര്യങ്ങൾക്കൊപ്പം തന്നെ, ചർമ്മം എങ്ങനെ പരിപാലിക്കപ്പെടുന്നു എന്നതും പ്രധാനമാണ്.
ദിവസവും കുറച്ചു സമയം ചർമ്മസംരക്ഷണത്തിനു വേണ്ടി മാറ്റിവയ്ക്കാനായാൽ അത്ഭുതപ്പെടുത്തുന്ന ഫലം തന്നെ ലഭിക്കും. ചർമ്മസംരക്ഷണം ദിനചര്യയുടെ ഭാഗമാക്കുന്നത് എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ല കാര്യമാണ്.
ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താൻ നിർബന്ധമായും പാലിക്കേണ്ട 5 ചർമ്മ പരിപാലനരീതികൾ പരിചയപ്പെടാം.
- ദിവസവും 10 മിനിറ്റ് നേരം മുഖം മൃദുവായി മസാജ് ചെയ്യുക. മുഖത്തെ രക്തയോട്ടം വർധിപ്പിക്കാൻ ഇതു സഹായിക്കും. 4 ആഴ്ചകൾ കൊണ്ട് തന്നെ മാറ്റം പ്രകടമായി കണ്ടു തുടങ്ങും.
- ചർമ്മത്തിൽ മാജിക് കാണിക്കാൻ കഴിവുള്ള ഒന്നാണ് ഹൈലുറോണിക് ആസിഡ്. ചർമ്മത്തിന്റെ ജലാംശം നിലനിർത്താനും തിളക്കമേകാനും നിത്യേന ഹൈലുറോണിക് ആസിഡ് പുരട്ടുന്നത് സഹായിക്കും. മികച്ച ഫലത്തിനായി ദിവസേന രാവിലെയും രാത്രിയും ഹൈലൂറോണിക് സെറം ഉപയോഗിക്കുക
- ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ആദ്യം അവ മുഖത്തു പുരട്ടിയതിനു ശേഷം കൃത്യമായി ആഗിരണം ചെയ്യപ്പെടാനായി പതിയെ തടവുക/ Pat ചെയ്യുക.
- സൺസ്ക്രീൻ ഉപയോഗിക്കുക. ചർമ്മസംരക്ഷണ ഉത്പന്നങ്ങൾക്കിടയിലെ ഹീറോയാണ് സൺസ്ക്രീൻ. ചർമ്മത്തിന് അനാരോഗ്യകരമായ സൂര്യരശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നതിനൊപ്പം തന്നെ ഡാർക്ക് സ്പോട്ടുകൾ കുറയ്ക്കാനും തിളക്കം നിലനിർത്താനും SPF+ സൺസ്ക്രീൻ സഹായിക്കും.
- ലിപ് ബാമുകളും ചർമ്മസംരക്ഷണത്തിലെ മികച്ചൊരു പ്രൊഡക്റ്റ് ആണ്. ചുണ്ടുകളുടെ ആരോഗ്യവും ഈർപ്പവും നിലനിർത്താൻ ഇവ സഹായിക്കും.