വരണ്ട ചർമ്മമുള്ള ആളുകൾക്കുള്ള ചർമ്മസംരക്ഷണ ചട്ടങ്ങൾ നിർമ്മിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം, നിങ്ങളുടെ ചർമ്മത്തിന് ധാരാളം മോയ്സ്ചറൈസേഷൻ നൽകുന്നതിനൊപ്പം, വരൾച്ച തടയാൻ ശരീരത്തിലെ ജലാംശവും നിലനിർത്തണം.
എസിയിൽ മണിക്കൂറുകളോളം ഇരിക്കുക, അത്യധികം ചൂടുള്ളതോ തണുത്തതോ ആയ വെള്ളത്തിൽ കുളിക്കുന്നത്, വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ, ഹാർഷ് സോപ്പുകളോ എക്സ്ഫോളിയന്റുകളോ ഉപയോഗിക്കുന്നത് തുടങ്ങിയവയെല്ലാം ചർമ്മം വരണ്ടതാക്കുന്നതിന് കാരണമാകുന്നു. അതിനെ ചെറുക്കാൻ ചില എളുപ്പവഴികളുണ്ട്.
വരണ്ട ചർമ്മസംരക്ഷവുമായി ബന്ധപ്പെട്ട മൂന്ന് ഉൽപന്നങ്ങൾ ചർമ്മരോഗ വിദഗ്ധ ഡോ. ആഞ്ചൽ പന്ത് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെടുത്തുന്നു.
നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു ചിട്ടയാണ് നിങ്ങൾ പിന്തുടരുന്നതെങ്കിലും കാലത്തിനു അനുസരിച്ച് ചർമ്മത്തിൽ വരൾച്ച അനുഭവപ്പെടാം. പ്രത്യേകിച്ചും വേനൽക്കാലത്ത്. നിങ്ങളുടെ ചർമ്മത്തിന് ആവശ്യമായ സംരക്ഷണം നൽകിയാൽ വരൾച്ച ഒരുപരിധിവരെ കുറയ്ക്കാമെന്ന് ഡോ.ആഞ്ചൽ പറയുന്നു.
ഷിയ ബട്ടർ അല്ലെങ്കിൽ കൊക്കോ ബട്ടർ
സുഗന്ധം ഉള്ളതിനൊപ്പം, ഷിയ ബട്ടറിൽ ധാരാളം ഗുണങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ ഇത് “നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതാക്കുന്നു”. ഷിയ ബട്ടർ അല്ലെങ്കിൽ കൊക്കോ ബട്ടർ രണ്ടും ഒക്ലൂസീവ് ആണ്. അതായത് അവ ചർമ്മത്തിൽ പുറമേ കാണിക്കാതെ ഈർപ്പം നൽകുന്നു. മോയ്‌സ്ചറൈസറിൽ സെറാമൈഡുകൾ, സ്ക്വാലെയ്ൻ തുടങ്ങിയ ചേരുവകൾ ഉണ്ടോയെന്ന് നോക്കുക. വാസ്ലിൻ പോലുള്ള പെട്രോളിയം ജെല്ലി സ്ലഗ്ഗിംഗ് ചെയ്യുമ്പോൾ ഒരു നല്ല ഒക്ലൂസീവ് ആണ്.
നോൺ-ഫോമിങ് ക്ലെൻസർ
വരണ്ട ചർമ്മമുള്ള ആളുകൾ, ഫോമിങ് ക്ലെൻസറുകൾ ഒഴിവാക്കുക. അവ മുഖത്തെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ചില ഫോമിങ് ഫെയ്സ് വാഷുകളിൽ സോഡിയം ലോറത്ത് സൾഫേറ്റ് അടങ്ങിയിട്ടുണ്ട്. അവ എസ്എൽഎസ് എന്ന് അറിയപ്പെടുന്നു. അത് ഡ്രൈയിങ് ഏജന്റു കൂടിയാണ്. ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് നിലനിർത്തുന്ന ജെൽ അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ തിരഞ്ഞെടുക്കുക.
ക്രീം അല്ലെങ്കിൽ ലോഷൻ ഫോർമുലേഷനിൽ സൺസ്ക്രീൻ
നിങ്ങൾ വീടിനകത്തും പുറത്തും ആയിരിക്കുമ്പോൾ സൺസ്‌ക്രീൻ ധരിക്കേണ്ടതിന്റെ പ്രാധാന്യം എത്ര പറഞ്ഞാലും മതിയാവില്ല. അവ നിങ്ങളുടെ ചർമ്മത്തെ ദോഷകരമായ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ നേർത്ത വരകളും സൂര്യപ്രകാശവും തടയും. വരണ്ട ചർമ്മമുള്ള ആളുകൾക്ക്, ക്രീം സൺസ്‌ക്രീനുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഫലപ്രദമായ സംരക്ഷണത്തിനായി ഓരോ രണ്ട് മണിക്കൂറിലും വീണ്ടും ഉപയോഗിക്കുക.