scorecardresearch
Latest News

ചർമ്മത്തിൽ വൈറ്റമിൻ സി ഉപയോഗിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിയുക

അദ്ഭുതകരമായ ഈ ചേരുവ ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം

ചർമ്മത്തിൽ വൈറ്റമിൻ സി ഉപയോഗിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിയുക

ചർമ്മ സംരക്ഷണത്തിൽ വൈറ്റമിൻ സിക്ക് വളരെ പ്രാധാന്യമുണ്ടെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.ഗർവീൻ വരൈച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. സെറം, ഫെയ്സ് പായ്ക്കുകൾ, മോയ്‌സ്ചുറൈസറുകൾ എന്നിവയിൽ ഇവ സർവസാധാരണമാണ്. എന്നാൽ അദ്ഭുതകരമായ ഈ ചേരുവ ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.

ഇവയിൽ ചില കാര്യങ്ങൾ ഡെർമറ്റോളജിസ്റ്റ് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

  • കുറഞ്ഞ അളവിൽ തുടങ്ങുക, 8 മുതൽ 10 ശതമാനം വരെ – തീർച്ചയായും 10 ശതമാനത്തിൽ കൂടരുത് – ഇത് എളുപ്പത്തിൽ ഓക്സിഡൈസ് ചെയ്യപ്പെടും.
  • തണുത്തതും വരണ്ടതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക.
  • രാവിലെയും രാത്രിയിലും പ്രയോഗിക്കാം. രാവിലെ ഉപയോഗിക്കുകയാണെങ്കിൽ, എല്ലായ്പ്പോഴും സൺസ്ക്രീൻ ഉപയോഗിച്ചതിനുശേഷം മാത്രം.
  • എക്സിമ, റോസേഷ്യ, മുഖക്കുരു, അല്ലെങ്കിൽ വളരെ വരണ്ട സെൻസിറ്റീവ് ചർമ്മം എന്നിവ ഉണ്ടെങ്കിൽ, വിറ്റാമിൻ സി ഉപയോഗിക്കുന്നതിനു മുമ്പ് എല്ലായ്പ്പോഴും ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.
  • ചർമ്മത്തിന്റെ തരം അനുസരിച്ച് വിറ്റാമിൻ-സി അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നം ഉപയോഗിക്കുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Skincare alert things to keep in mind before using vitamin c