/indian-express-malayalam/media/media_files/2025/12/16/tan-removal-fi-2025-12-16-14-16-50.jpg)
ടാനകറ്റാൻ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്
ചർമ്മത്തിന്റെ സ്വാഭാവികമായ തിളക്കം നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ, കത്തുന്ന വെയിലത്ത് അല്പനേരം പുറത്തിറങ്ങിയാൽ പോലും സൂര്യപ്രകാശത്തിലെ തീവ്രമായ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ കരുവാളിപ്പുകളുണ്ടാക്കുന്നു. ചർമ്മത്തിലെ മെലാനിന്റെ അളവ് വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ഈ കറുത്ത നിറം സൗന്ദര്യത്തിന് മാത്രമല്ല, ചർമ്മത്തിന്റെ ആരോഗ്യത്തിനും വെല്ലുവിളിയാണ്. ടാൻ മാറ്റിയെടുക്കാൻ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിൽ ധാരാളമുണ്ടെങ്കിലും അവ പലപ്പോഴും പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ ചർമ്മത്തിന് യാതൊരു ദോഷവും വരുത്താതെ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് എപ്പോഴും ഉത്തമം.
അതിന് സഹായകരമായ ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ
കരുവാളിപ്പ് മാത്രമല്ല, കറുത്തപാടുകൾ, മുഖക്കുരു, ബ്ലാക്ഹെഡ്സ് എന്നിവ തക്കാളി ഉപയോഗിച്ച് നീക്കം ചെയ്യാം.
Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി
ചേരുവകൾ
- തക്കാളി
- തൈര്
- കാപ്പിപ്പൊടി
തയ്യാറാക്കുന്ന വിധം
- ഒരു മുറി തക്കാളി തൊലി കളഞ്ഞ അരച്ചെടുക്കാം.
- അതിലേയ്ക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി കാൽ ടീസ്പൂൺ തൈര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടാം.
- 20 മിനിറ്റിനു ശേഷം വിരലുകൾ ഉപയോഗിച്ച് മൃദുവായി സ്ക്രബ് ചെയ്തു കൊണ്ട് മുഖം കഴുകാം.
Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
7 ദിവസം തുടർച്ചയായി ഇത് ഉപയോഗിച്ചാൽ മാറ്റം അറിയാൻ സാധിക്കും. പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രം ഇത് ശീലമാക്കാം. എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശം തേടാവുന്നതാണ്. ചർമ്മത്തിലെ ടാൻ അകറ്റി ബ്ലീച്ച് ചെയ്യാൻ സഹായിക്കും. കാപ്പിപ്പൊടി ഒരു മികച്ച സ്ക്രബറായി പ്രവർത്തിക്കും. ജൈവ ചേരുവകളായതിനാൽ ഇവയ്ക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ഒരു മുറി ഉരുളക്കിഴങ്ങ് മതി, 2 ആഴ്ചയിൽ ചുണ്ടുകൾക്ക് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us