/indian-express-malayalam/media/media_files/2025/04/19/KmQ3aaNAxel5oswztEWe.jpg)
മുൾട്ടാണി മിട്ടിക്ക് നിരവധി ചർമ്മ സംരക്ഷണ ഗുണങ്ങളുണ്ട് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/11/12/QBkma0hWfT9Jaya1sJVT.jpg)
മുൾട്ടാണി മിട്ടി, റോസ്വാട്ടര്
അൽപം മുൾട്ടാണി മിട്ടിയിലേയ്ക്ക് റോസ്വാട്ടര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/02/22/LO50RBQIF2Z0ulYzkCfE.png)
മുൾട്ടാണിമിട്ടി, തേൻ
ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയൂ. ഇത് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിച്ചാൽ മതിയാകും.
/indian-express-malayalam/media/media_files/2025/03/08/GG1QxKETmFTSASlCOCAv.jpg)
മുൾട്ടാണിമിട്ടി തൈര്
മുൾട്ടാണിമിട്ടിയിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ഉണങ്ങിയതിനു ശേഷം വെള്ളം പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/arwjZBqeqjbWaVyTa1aJ.jpg)
മുൾട്ടാണി മിട്ടി, കറ്റാർവാഴ, തേൻ
കറ്റാർവാഴയുടെ ജെൽ പ്രത്യേകം എടുക്കാം. അതിലേയ്ക്ക് തേൻ ചേർത്ത് അരച്ചെടുക്കാം. അൽപം മുൾട്ടാണി മിട്ടി ഈ മിശ്രിതത്തിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/02/14/skin-care-using-multani-mitti-3.jpg)
മുള്‍ട്ടാണി മിട്ടി, ചന്ദനപ്പൊടി, മഞ്ഞൾപ്പൊടി
രണ്ട് സ്പൂൺ മുള്‍ട്ടാണി മിട്ടി, ഒരു സ്പൂൺ ചന്ദനപ്പൊടി, ഒരു സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ഒരുമിച്ചെടുത്ത് ഇളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. മുഖത്തെ കറുത്ത പാടുകളെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.