/indian-express-malayalam/media/media_files/2025/05/30/JW7DQgkOah0zIdAnZIQu.jpg)
മുരിങ്ങയില പായ്ക്ക് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/30/skin-care-using-moringa-leaves-2-328458.jpg)
18 തരം അമിനോ ആസിഡുകൾ അടങ്ങിയ സൂപ്പർ ഫുഡാണ് മുരിങ്ങയില. പ്രോട്ടീൻ, കാത്സ്യം, ഇരുമ്പ്, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, തുടങ്ങിയ പോഷകങ്ങളും മുരിങ്ങയിലയിൽ ധാരാളമുണ്ട്. ശരീരത്തിൻ്റെ മാത്രമല്ല മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് ഇത് ഏറെ പിന്തുണ നൽകുന്നുണ്ട്.
/indian-express-malayalam/media/media_files/2025/05/30/skin-care-using-moringa-leaves-1-492423.jpg)
മുരിങ്ങയിലയും മുൾട്ടാണി മിട്ടിയും
ഒരു ടേബിൾസ്പൂൺ മുരിങ്ങയില പൊടിച്ചതിലേക്ക് ഒരു ടേബിൾസ്പൂൺ മൾട്ടാണി മിട്ടിയും കുറച്ച് റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/05/30/skin-care-using-moringa-leaves-3-411486.jpg)
അവക്കാഡോയും മുരിങ്ങയിലയും
ഒരു ടേബിൾസ്പൂൺ മുരിങ്ങയില പൊടിച്ചതിലേക്ക് ഒരു ടേബിൾസ്പൂൺ അവക്കാഡോ പൾപ്പ് ചേർത്തിളക്കി യോജിപ്പിച്ചോളൂ. ഈ മിശ്രിതം മുഖത്ത് പുരട്ടാം. അൽപ്പം സമയത്തിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/05/30/skin-care-using-moringa-leaves-4-365286.jpg)
മുരിങ്ങയിലയും ഓട്സും
ഒരു ടേബിൾസ്പൂൺ മുരിങ്ങയില പൊടിച്ചതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സും ഒരു ടേബിൾസ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിച്ചോളൂ. ഈ മിശ്രിതം മുഖത്ത് പുരട്ടി അൽപ്പ സമയം വിശ്രമിക്കാം. കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും ഈ ഫെയ്സ്പാക്ക് ഗുണകരമായേക്കും.
/indian-express-malayalam/media/media_files/2025/05/30/skin-care-using-moringa-leaves-5-353990.jpg)
തേനും മുരിങ്ങയിലയും
ഒരു ടേബിൾസ്പൂൺ മുരിങ്ങയില പൊടിച്ചെടുക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.