/indian-express-malayalam/media/media_files/2025/06/02/0Ywl3jhs8qSPKzKEpVm0.jpg)
കാപ്പിപ്പൊടി ഒരു മികച്ച എക്സ്ഫോളിയൻ്റാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-10-933703.jpg)
ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്ന കാപ്പിപ്പൊടി പ്രകൃതിദത്തമായ എക്സ്ഫോളിയൻ്റു കൂടിയാണ്. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കാനും ചർമ്മത്തെ കൂടുതൽ തിളക്കവും മൃദുത്വവുമുള്ളതാക്കി തീർക്കാനും സഹായിക്കും.
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-8-299729.jpg)
ചർമ്മത്തിലെ കരുവാളിപ്പ്, കറുത്തപാടുകൾ, ചുളിവുകൾ എന്നിവ തടുക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫെയ്സ്മാസ്ക്കുകൾ പരീക്ഷിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-9-155156.jpg)
കാപ്പിപ്പൊടി തൈര്
രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു ടേബിൾസ്പൂൺ തൈരും, ഒരു ടേബിൾസ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിക്കാം. അത് മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് ടാൻ അകറ്റാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-7-448674.jpg)
കാപ്പിപ്പൊടി തേൻ
കാപ്പിപ്പൊടിയിലേക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-2-245301.jpg)
കാപ്പിപ്പൊടി അരിപ്പൊടി
ഒരു സ്പൂൺ കാപ്പിപ്പൊടിയിലേക്ക് അതേ അളവിൽ അരിപ്പൊടിയും ചേർക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കൂ. ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. അത് ഉണങ്ങിയതിനു ശേഷം കൈകൾ നനച്ച് മൃദുവായി മസാജ് ചെയ്യുക. ശേഷം തണുത്തവെള്ളത്തിൽ കഴുകാം.
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-6-898607.jpg)
കാപ്പിപ്പൊടി വെള്ളം
കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് കോഫി. ഇതിനായി കാപ്പിപ്പൊടിയിലേക്ക് കുറച്ച് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. അത് കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-5-131600.jpg)
തക്കാളി കാപ്പിപ്പൊടി
ഒരു തക്കാളിയുടെ പകുതി മുറിച്ചെടക്കാം. ഒരു പാത്രത്തിൽ അൽപ്പം കാപ്പിപ്പൊടിയെടുത്ത് തക്കാളി കഷ്ണം അതിൽ മുക്കുക. ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്യാം. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. തുടർന്ന് തണുത്തവെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-1-476084.jpg)
കാപ്പിപ്പൊടി മഞ്ഞൾ
ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-4-235366.jpg)
ഓറഞ്ച് നീര് കാപ്പിപ്പൊടി
കാപ്പിപ്പൊടിയിലേക്ക് ഓറഞ്ചിൻ്റെ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-7-448674.jpg)
കാപ്പിപ്പൊടി ഒലിവ് എണ്ണ
മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മ്മം തിളങ്ങാന്‍ രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.