/indian-express-malayalam/media/media_files/2025/01/24/WiGhAMyuGBpvP71pprH6.jpeg)
കാപ്പിപ്പൊടിയിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്
വളരെ എളുപ്പത്തിൽ മെച്ചപ്പെട്ട ഫലം നൽകുന്ന ചർമ്മ സംരക്ഷണ വിദ്യകൾ ഇഷ്ടമില്ലാത്തവരുണ്ടോ? ഓൺലൈനിലും അത്തരത്തിലുള്ള നിരവധി വിദ്യകൾ ലഭ്യമാണ്. ഏറെ പ്രചാരം നേടിയ ഒന്നാണ് കാപ്പിപ്പൊടി. എല്ലാ വീടുകളിലും ലഭ്യമാണ് എന്നതും ഉപയോഗിക്കാനുള്ള എളുപ്പവും ഇതിൻ്റെ ഉപഭോഗം വർധിപ്പിച്ചു. കണ്ണിനടിയിലെ കറുപ്പ് നിറം, ടാൻ, എന്നിവ അകറ്റാൻ കാപ്പിപ്പൊടി മികച്ചതാണെന്നാണ് പ്രചാരണം.
കാപ്പിപ്പൊടിയിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചുവപ്പ്, വീക്കം, ടാൻ, വരകൾ എന്നിവ അകറ്റാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന മെലനോയിഡിന് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്.
കഫീൻ അടങ്ങിയിരിക്കുന്നതിനാൽ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ കാപ്പിപ്പൊടിയുടെ ചർമ്മത്തിലെ അമിതമായ ഉപയോഗം കൊളാജൻ നഷ്ടത്തിനു കാരണമാകുും. വരണ്ടതും, സെൻസിറ്റീവുമായിട്ടുള്ള ചർമ്മം ഉള്ളവർ കഫീൻ അടങ്ങിയ ഉത്പന്നങ്ങൾ ചർമ്മത്തിൽ നേരിട്ട് പുരട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. ചാസ് പറയുന്നു.
എന്നാൽ നോർമൽ അല്ലെങ്കിൽ അമിതമായി എണ്ണ മയമുള്ള ചർമ്മമുള്ളവർക്ക് കാപ്പിപ്പൊടി ഗുണപ്രദമാണ്. ഇത് ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കും എണ്ണ മയവും വൃത്തിയാക്കുന്നതിന് മികച്ച എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കും. ചർമ്മത്തിൻ്റെ പിഎച്ച് ബാലൻസ് നിലനിർത്തുന്നതിനും ഇത് ഫലപ്രദമാണ്.
/indian-express-malayalam/media/media_files/2025/01/24/9dSZ2PgOm6OG8Q76eVZV.jpg)
കാപ്പിപ്പൊടി ചർമ്മ പരിചരണത്തിന്
കാപ്പിപ്പൊടി ഒലിവ് എണ്ണ
മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മ്മം തിളങ്ങാന്‍ രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
കാപ്പിപ്പൊടി മഞ്ഞൾ
ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.
കാപ്പിപ്പൊടി വെള്ളം
കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് കോഫി. ഇതിനായി കാപ്പിപ്പൊടിയിലേക്ക് കുറച്ച് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. അത് കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/01/24/b4j041anDvWuxJWJ3k7i.jpg)
കാപ്പിപ്പൊടി തേൻ
കാപ്പിപ്പൊടിയിലേക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
കാപ്പിപ്പൊടി അരിപ്പൊടി
ഒരു സ്പൂൺ കാപ്പിപ്പൊടിയിലേക്ക് അതേ അളവിൽ അരിപ്പൊടിയും ചേർക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കൂ. ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. അത് ഉണങ്ങിയതിനു ശേഷം കൈകൾ നനച്ച് മൃദുവായി മസാജ് ചെയ്യുക. ശേഷം തണുത്തവെള്ളത്തിൽ കഴുകാം.
തക്കാളി കാപ്പിപ്പൊടി
ഒരു തക്കാളിയുടെ പകുതി മുറിച്ചെടക്കാം. ഒരു പാത്രത്തിൽ അൽപ്പം കാപ്പിപ്പൊടിയെടുത്ത് തക്കാളി കഷ്ണം അതിൽ മുക്കുക. ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്യാം. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. തുടർന്ന് തണുത്തവെള്ളത്തിൽ കഴുകി കളയാം.
ഓറഞ്ച് നീര് കാപ്പിപ്പൊടി
കാപ്പിപ്പൊടിയിലേക്ക് ഓറഞ്ചിൻ്റെ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us