തിളക്കമാർന്ന ചർമ്മം നേടുന്നതിനായി പുതിയ ഉത്പന്നങ്ങളും വീട്ടിൽ തന്നെയുള്ള ചെറിയ പൊടികൈകളും പരീക്ഷിക്കുന്നവാണ് മിക്ക ആളുകളും. എന്നാൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനായി ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിച്ചതു കൊണ്ട് മാത്രം സാധിക്കില്ലെന്നാണ് ചർമ്മസംരക്ഷണ വിദഗ്ധയായ ഡോക്ടർ ചൈത്ര വി ആനന്ദ് പറയുന്നത്. ജീവിതരീതിയിൽ ചില മാറ്റങ്ങൾ അതു പോലെ തന്നെ പുതിയ ശീലങ്ങൾ എന്നിവ സ്വീകരിച്ചാൽ മാത്രമെ ചർമ്മ തിളക്കാൻ നേടാനാകൂ. ദിവസേന ചെയ്യേണ്ട ചില ചർമ്മ സംരക്ഷണ വിദ്യകൾ പറയുകയാണ് ചൈത്ര.
വാഷിങ്ങ്, എക്സ്ഫോലിയേറ്റിങ്ങ്, മോയിസ്ചറൈസിങ്ങ്, സൺ പ്രൊട്ടക്ഷൻ എന്നീ നാലു ഘട്ടങ്ങൾ നിറഞ്ഞതാണ് ചർമ്മ സംരക്ഷണം എന്ന് പറയുകയാണ് ജിവിഷ ക്ലിനിക്കിലെ ചർമ്മസംരക്ഷണ വിദഗ്ധയായ ഡോക്ടർ ആകൃതി ഗുപ്ത. നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ചായിരിക്കണം ഇതിനായുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനെന്നും ആകൃതി പറയുന്നു.
സൺസ്ക്രീം നിർബന്ധമാക്കുക: ചർമ്മത്തിൽ സൺസ്ക്രീം പുരട്ടേണ്ട ആവശ്യകതയെക്കുറിച്ച് വാചാലരാകാറുണ്ട് വിദഗ്ധർ. “ഏതു കാലാവസ്ഥയാണെങ്കിലും സൺസക്രീം പുരട്ടുക അതിനിപ്പോൾ വെയിലുള്ള സമയത്ത് മാത്രം എന്നൊന്നുമില്ല. അന്തരീക്ഷം ഇരുണ്ടിരുന്നാലും സൂര്യനിൽ നിന്ന് വരുന്ന യു വി രശ്മികളെ തടയാൻ മേഘങ്ങൾക്കാവില്ല എന്ന് മനസ്സിലാക്കുക” ചൈത്ര പറയുന്നു.
നല്ലവണ്ണം വെള്ളം കുടിക്കുക: ശരീരത്തിലുള്ള ജലാംശത്തിന്റെ കുറവ് ചർമ്മം വരണ്ടിരിക്കാൻ കാരണമാകുന്നു. എപ്പോഴും ഹൈട്രേറ്റഡായിരിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ധാരാളം വെള്ളം കുടിക്കുക എന്ന് മാത്രമല്ല. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ചില ശീലങ്ങൾ ഉപേക്ഷിക്കാനും ഇത് സൂചിപ്പിക്കുന്നുണ്ട്. മദ്യം, കാപ്പി എന്നിവ കുടിക്കുന്നത് നിർത്തി പകരം കൊഴുപ്പ് നിറഞ്ഞ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് കൂടിയാണ് ഉദ്ദേശിക്കുന്നത്.
വ്യായാമം ചെയ്യുക: ചർമ്മതിന്റെ ആരോഗ്യവും തിളക്കവും നിലനിർത്താൻ വ്യായാമം ശീലമാക്കിയാൽ സാധ്യമാകും. കോശങ്ങൾക്ക് ഊർജമുണ്ടാകാൻ ഇത് സഹായിക്കും വഴി സർമ്മദം കുറയ്ക്കുയും ചർമ്മത്തിലെ ചെറിയ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുകയും ചെയ്യുന്നു. പ്രായമേറുന്നതു കൊണ്ടുണ്ടാകുന്ന ശരീരത്തിലെ ചുളിവുകൾക്ക് പരിഹാരം മുതൽ ശരീരത്തിന്റെ മുഴുവനായ ആരോഗ്യവും സംരക്ഷിക്കുന്നു.
സമ്മർദം കുറയ്ക്കുക: ചർമ്മത്തെ പ്രതികൂലമായി ബാധിക്കുന്നയൊന്നാണ് ജീവിത സമ്മർദം. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഇടയ്ക്ക് ചെറിയ ഇടവേളകളെടുത്ത് വിശ്രമിക്കൂയെന്നാണ് വിദഗ്ധർ പറയുന്നത്.
ചർമ്മത്തിന് ഇണങ്ങുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുക: നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് മാത്രം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത്. ചർമ്മ പ്രശ്നങ്ങളുള്ളവർ ഇവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധർ പറയുന്നുണ്ട്.