/indian-express-malayalam/media/media_files/2026/01/13/raisin-soaked-water-fi-2026-01-13-16-49-18.jpg)
ദിവസം ഇനി ഇങ്ങനെ തുടങ്ങൂ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/13/raisin-soaked-water-fi-2026-01-13-16-49-28.jpg)
ഉണക്കമുന്തിരി അഥവാ കിസ്മിസ് ആരോഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ഒരു അത്ഭുത മരുന്നാണ്. പോഷകങ്ങളുടെ കലവറയായ ഈ കുഞ്ഞൻ ഉണക്കഫലം ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. തിളക്കമുള്ളതും ആരോഗ്യവുമുള്ള ചർമ്മം ആഗ്രഹിക്കുന്നവർക്ക് ഡയറ്റിലും ചർമ്മസംരക്ഷണത്തിലും ഒരുപോലെ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇതിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ താഴെ പറയുന്നവയാണ്.
/indian-express-malayalam/media/media_files/2026/01/13/raisin-soaked-water-1-2026-01-13-16-49-28.jpg)
ചർമ്മത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നു
രക്തം ശുദ്ധീകരിക്കാനുള്ള ഉണക്കമുന്തിരിയുടെ കഴിവ് ചർമ്മത്തെ ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും കുറയ്ക്കാൻ ഉത്തമമാണ്.
/indian-express-malayalam/media/media_files/2026/01/13/raisin-soaked-water-2-2026-01-13-16-49-29.jpg)
പ്രായം കുറഞ്ഞ ചർമ്മം
ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ചർമ്മത്തിലെ കോശങ്ങൾ നശിക്കുന്നത് തടയുന്നു. ഇത് ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ എന്നിവ കുറയ്ക്കാനും പ്രായം കുറഞ്ഞ ചർമ്മം നിലനിർത്താനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2026/01/13/raisin-soaked-water-3-2026-01-13-16-49-29.jpg)
സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന് ഏൽപ്പിക്കുന്ന ആഘാതങ്ങൾ കുറയ്ക്കാൻ ഉണക്കമുന്തിരിയിലെ വിറ്റാമിനുകൾ സഹായിക്കും. ചർമ്മത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് മികച്ചതാണ്.
/indian-express-malayalam/media/media_files/2026/01/13/raisin-soaked-water-4-2026-01-13-16-49-29.jpg)
ചർമ്മത്തിന് ഈർപ്പം നൽകുന്നു
ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് ചർമ്മത്തെ ഹൈഡ്രേറ്റഡ് ആയി നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ചർമ്മത്തിന് നല്ലൊരു മൃദുത്വം നൽകുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2026/01/13/raisin-soaked-water-5-2026-01-13-16-49-29.jpg)
DISCLAIMER
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us