scorecardresearch

കൈകളിലെ ടാനകറ്റാം, ഒരു സ്പൂൺ കടലമാവ് മതി

കൈകളിലെയും കാലിലേയും ടാനേറ്റ് കരുവാളിച്ച ചർമ്മം നീക്കം ചെയ്ത് സോഫ്റ്റും തിളക്കമുള്ളതുമാക്കാൻ ഇത് ഉപയോഗിച്ചു നോക്കൂ

കൈകളിലെയും കാലിലേയും ടാനേറ്റ് കരുവാളിച്ച ചർമ്മം നീക്കം ചെയ്ത് സോഫ്റ്റും തിളക്കമുള്ളതുമാക്കാൻ ഇത് ഉപയോഗിച്ചു നോക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hand Care FI

ടാനകറ്റാനുള്ള പൊടിക്കൈ | ചിത്രം: ഫ്രീപിക്

സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം തുടങ്ങി പലവിധ കാരണങ്ങളാൽ കൈ കാലുകളുടെ നിറം മാറാറുണ്ട്. ചിലർക്ക് കൈമുട്ടുകളിൽ കൂടുതൽ കറുപ്പ് ഉണ്ടാകാറുണ്ട്. വളരെ എളുപ്പത്തിൽ കൈ കാലുകളുടെ ഇരുളിച്ച മാറ്റി നല്ല നിറം വയ്ക്കാൻ ഒരു സൂപ്പർ പാക്ക് സഹായിക്കും. വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്നൊരു പാക്ക് ആണിത്. 

Advertisment

Also Read: പാടുകളില്ലാത്ത തെളിച്ചമുള്ള ഗ്ലാസ് സ്കിൻ നേടാം, കിടക്കുന്നതിനു മുമ്പ് ഈ പുരട്ടൂ

കാപ്പിപ്പൊടി, മസൂർ ദാൽ പൗഡർ, ബ്രൗൺ ഷുഗർ, കടലമാവ്, തൈര്, നാരങ്ങ നീര്, എണ്ണ എന്നിവ ഉപയോഗിച്ചാണ് ഈ പാക്ക് തയ്യാറാക്കുന്നത്. 

Also Read: ഇത്തിരി കുഞ്ഞൻ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാം 5 മിനിറ്റിൽ, ഇതൊരു നുള്ള് മതി

Advertisment

ചേരുവകൾ

  • മസൂർ ദാൽ പൗഡർ- 1 ടേബിൾസ്പൂൺ
  • കടല മാവ് - അര ടേബിൾസ്പൂൺ
  • ബ്രൗൺ ഷുഗർ പൊടിച്ചത്- 1 ടേബിൾസ്പൂൺ
  • കോഫി പൗഡർ- 1ടേബിൾസ്പൂൺ
  • തൈര്- 2 ടേബിൾസ്പൂൺ
  • നാരങ്ങനീര്- 1 ടീസ്പൂൺ
  • എണ്ണ- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഈ ചേരുവകളെല്ലാം നന്നായി മിക്സ് ചെയ്തശേഷം കൈകളിലും കാലുകളിലും പുരട്ടുക. നന്നായി ഉണങ്ങിയശേഷം കഴുകി കളയുക. ഒരാഴ്ച തുടർച്ചയായി ഉപയോഗിച്ചാൽ നല്ല ഫലം പ്രകടമാകും. അതല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഈ പാക്ക് പുരട്ടുക.

Also Read: പിങ്ക് ഗ്ലോ ഉള്ള ചർമ്മം നേടാം, ഒരു മുറി ബീറ്റ്റൂട്ട് മതി

കാപ്പിപ്പൊടി നല്ലൊരു എക്സിഫോളിയന്റാണെന്ന് ലക്ഷ്മി നായർ വീഡിയോയിൽ പറഞ്ഞു. ചർമ്മത്തിന് നല്ല നിറം നൽകും. ഗ്ലൈക്കോളിക് ആസിഡിന്റെ പ്രൃതിദത്ത സ്രോതസാണ് പഞ്ചസാര. ചർമ്മം തിളങ്ങാനും നിറം വയ്ക്കാനും സഹായിക്കും. ഗ്ലൈക്കോളിക് ആസിഡ് ചർമ്മത്തിൽ ആഴ്ന്നിറങ്ങുന്നു, ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുന്നതിനോടൊപ്പം കൊളാജെൻ ഉൽപ്പാദനം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. സ്കിൻ ടാൻ മാറ്റാൻ സഹായിക്കുന്ന ബ്ലീച്ചിങ് ഘടകങ്ങൾ മസൂർ ദാലിനുണ്ട്. കറുത്ത പാടുകൾ അകറ്റാനും ചർമ്മം തിളങ്ങാനും കടല മാവ് സഹായിക്കും. നാരങ്ങ നീരിന് ബ്ലീച്ചിങ് ഗുണങ്ങളുണ്ട്. തൈരും നല്ലൊരു എക്സ്ഫോളിയന്രാണ്. ചർമ്മത്തിന് തിളക്കം നൽകുമെന്ന് അവർ അഭിപ്രായപ്പെട്ടു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാത്രി ഉറങ്ങുന്നതിനു മുമ്പ് കണ്ണിനടിയിൽ ഇത് രണ്ട് തുള്ളി പുരട്ടൂ, മാറ്റം ഒറ്റ ഉപയോഗത്തിൽ അറിയാം

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: