കോവിഡ് മഹാമാരിയുടെ കാലത്ത് മണിക്കൂറുകളോളം ഒരേയിരുപ്പിലിരുന്ന് ജോലി ചെയ്യുന്നത് കൂടിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം നല്ലൊരു ആശയമായി തോന്നുമെങ്കിലും, അത് നമ്മുടെ ശരീരത്തിന് വലിയ തോതിൽ ദോഷകരമായിട്ടുണ്ട്.
ദീർഘനേരം ഇരിക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന ദോഷ ഫലങ്ങളെക്കുറിച്ച് സെലിബ്രിറ്റി ന്യൂട്രീഷ്യൻ റുജുത ദിവേകർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകളും ജോലിയും കാരണം ഫോണുകളിലും ലാപ്‌ടോപ്പുകളിലും ദീർഘനേരം ചെലവഴിക്കുന്നത് തലയ്ക്കും കഴുത്തിനും കേടുപാടുകൾ വരുത്തുമെന്ന് അവർ പറഞ്ഞു. ഈ കേടുപാടുകൾ ഇല്ലാതാക്കാൻ, ചില ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണം. തിരക്കേറിയ ഷെഡ്യൂളിൽ ചെയ്യാൻ കഴിയുന്ന ലളിതമായ 10 മിനിറ്റ് വർക്ക്ഔട്ട് ദിവേകർ കാണിച്ചു.
ദിവസവും ഈ വ്യായാമം ചെയ്യുന്നത് ദീർഘനേരം ഇരിക്കുന്നത് മൂലം ശരീരത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുമെന്ന് അവർ പറഞ്ഞു.
Read More: ലൈംഗികാരോഗ്യവുമായി വ്യായാമം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?