scorecardresearch

Latest News

സൺ ടാൻ മാറ്റാനുള്ള ചില എളുപ്പ വഴികൾ

സൂര്യപ്രകാശമേൽക്കുന്നത് തുടരുകയാണെങ്കിൽ ടാൻ തുടരും. സൺസ്‌ക്രീൻ ഉപയോഗിക്കാതെ മറ്റേതു ക്രീമുകൾ ഉപയോഗിച്ചാലും ഫലമുണ്ടാകില്ല

skin, beauty tips, ie malayalam

വേനൽക്കാലത്ത് ടാനിങ് വളരെ സാധാരണമാണ്. എന്നാൽ, എന്തുകൊണ്ടാണ് സൺ ടാൻ ഉണ്ടാകുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. സൂര്യപ്രകാശം കൂടുതൽ നേരം ചർമത്തിൽ ഏൽക്കുന്നതിന്റെ ഫലമായുണ്ടാകുന്നതാണ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ്. ടാനിങ് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, പലരും മുഖത്തും ശരീരത്തിലുമുള്ള ടാനിങ് ഒഴിവാക്കാൻ ബുദ്ധിമുട്ടാറുണ്ട്.

ടാൻ നീക്കം ചെയ്യാൻ വേണ്ടിവരുന്ന കാലയളവ് ടാൻ എത്ര ഇരുണ്ടതായിരുന്നു, ഒരാൾ ദൈനംദിനമേൽക്കുന്ന സൂര്യപ്രകാശം തുടങ്ങി ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.അഞ്ചൽ പന്ത് പറയുന്നു. ഒരു വെക്കേഷനുശേഷം നിങ്ങൾ വീട്ടിനുള്ളിലാണ് അധിക സമയവും ചെലവഴിക്കുന്നതെങ്കിൽ 6-8 ആഴ്ചകൾക്കുള്ളിൽ ടാൻ മാറും. സാധാരണയായി മുഖത്തേക്കാൾ ഇരുണ്ടതിനാൽ ശരീരത്തിലെ ടാൻ മാറാൻ കൂടുതൽ സമയമെടുക്കുമെന്ന് അവർ പറഞ്ഞു.

ടാൻ എങ്ങനെ മാറ്റാം?

  • സൂര്യനിൽ നിന്ന് അകന്നു നിൽക്കുക. ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിക്കുക, പുറത്ത് പോകുമ്പോൾ കുട ഉപയോഗിക്കുക. “കാലക്രമേണ, ഇരുണ്ട ചർമ്മം മാറുകയയും പുതിയ ചർമ്മം തെളിച്ചമുള്ളതാകുകയും ചെയ്യും,” അവർ പറഞ്ഞു.
  • സൂര്യപ്രകാശമേൽക്കുന്നത് തുടരുകയാണെങ്കിൽ ടാൻ തുടരും. സൺസ്‌ക്രീൻ ഉപയോഗിക്കാതെ മറ്റേതു ക്രീമുകൾ ഉപയോഗിച്ചാലും ഫലമുണ്ടാകില്ല. അതുകൊണ്ട് സൺസ്‌ക്രീൻ നിർബന്ധമായും ഉപയോഗിക്കുക.
  • ഗ്ലൈക്കോളിക് ആസിഡ്, ലാക്റ്റിക് ആസിഡ്, കോജിക് ആസിഡ്, അർബുട്ടിൻ, ഗ്രാൻഡ് എമിറ്റ് ആസിഡ് അല്ലെങ്കിൽ ലൈക്കോറൈസ് എക്സ്ട്രാക്റ്റ് എന്നിവ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുക. ഇത് ടാൻ മാറാൻ സഹായിക്കും.

Read More: സൺ ടാൻ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഫലപ്രദമായ ചില ടിപ്‌സുകൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Simple ways to remove sun tan