Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ചുണ്ടുകളിലെ ഇരുണ്ട നിറമകറ്റാൻ സിംപിൾ ടിപ്‌സ്

പുകവലി അല്ലെങ്കിൽ തുടർച്ചയായി ചുണ്ടുകൾ തുടയ്ക്കുക തുടങ്ങിയ വിവിധ കാരണങ്ങളാൽ പിഗ്മെന്റേഷൻ ഉണ്ടാകാറുണ്ട്. ഹെൽത്ത് ലൈനിന്റെ അഭിപ്രായത്തിൽ ചുണ്ടുകൾ ഇരുണ്ടതാക്കുന്നത് ഹൈപ്പർപിഗ്മെന്റേഷന്റെ ഫലമായാണ്

lips, beauty, ie malayalam

മുഖ സംരക്ഷണത്തിനായി പലവിധ കാര്യങ്ങൾ ചെയ്യുമ്പോഴും പലരും ചുണ്ടുകളെ അവഗണിക്കുകയാണ് പതിവ്. അങ്ങനെ ചെയ്യുന്നത് സാധാരണമായൊരു പ്രശ്നമായ പിഗ്മെന്റേഷന് കാരണമാകും. പുകവലി അല്ലെങ്കിൽ തുടർച്ചയായി ചുണ്ടുകൾ തുടയ്ക്കുക തുടങ്ങിയ വിവിധ കാരണങ്ങളാൽ പിഗ്മെന്റേഷൻ ഉണ്ടാകാറുണ്ട്. ഹെൽത്ത് ലൈനിന്റെ അഭിപ്രായത്തിൽ ചുണ്ടുകൾ ഇരുണ്ടതാക്കുന്നത് ഹൈപ്പർപിഗ്മെന്റേഷന്റെ ഫലമായാണ്. അമിതമായി മെലാനിൻ ഉത്പാദനം മൂലമുണ്ടാകുന്ന നിരുപദ്രവകരമായ അവസ്ഥയാണിത്.

Read More: വ്യായാമത്തിനൊപ്പം ചര്‍മം പുതുമയോടെ നിലനിര്‍ത്താം; മാര്‍ഗങ്ങള്‍

ഡെർമറ്റോളജിസ്റ്റായ ഡോ.ജുഷ്യ സരിൻ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഇതിനുളള ചില ലളിതമായ പരിഹാരങ്ങൾ പങ്കുവച്ചു. ”എന്റെ അടുത്തു വരുന്നവരിൽ പലരും പറയുന്ന പരാതികളിലൊന്നാണ് ഇരുണ്ട ചുണ്ടുകൾ. സൺ പ്രൊട്ടക്ഷൻ ഉറപ്പായും നേടണമെന്ന് പറഞ്ഞാലും പലപ്പോഴും ഇത് പര്യാപ്തമല്ല. പീൽസ്, ലേസർ തെറാപ്പി, ഡിപിഗ്മെന്റിങ് ഇൻഫ്യൂഷൻ തുടങ്ങി ഇൻ-ക്ലിനിക് പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കാം,” അവർ പറഞ്ഞു.

ചില എളുപ്പ പരിഹാരങ്ങൾ

  • എസ്‌പി‌എഫ് 30 ഉള്ള ലിപ് ബാം
  • വിറ്റാമിൻ ഇ ചുണ്ടിൽ പുരട്ടുക
  • ആഴ്ചയിൽ രണ്ടുതവണ ടൂത്ത് ബ്രഷ് ഉപയോഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യുക
  • കഫീൻ കുറയ്ക്കുക
  • ലിപ്സ്റ്റിക്ക് നീക്കംചെയ്യാൻ ഒലിവ് അല്ലെങ്കിൽ ബദാം ഓയിൽ ഉപയോഗിക്കുക
  • ചുണ്ടുകൾ എപ്പോഴും തുടക്കരുത്
  • കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കരുത്
  • പുകവലി ഉപേക്ഷിക്കുക

ചുണ്ടുകൾക്ക് തിളക്കം കൂട്ടാൻ കെമിക്കൽ പീൽസ്, മൈക്രോ നീഡ്‌ലിങ് തുടങ്ങിയ ക്ലിനിക്കൽ ചികിത്സകളും ഡെർമറ്റോളജിസ്റ്റ് നിർദേശിച്ചു

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Simple tips to take care of dark pigmented lips508774

Next Story
ചർമ്മത്തിലെ ചൊറിച്ചിൽ സിംപിളായി പരിഹരിക്കാംskin, beauty tips, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com