Latest News
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം

ടൊമാറ്റോ കെച്ചപ്പ് വീട്ടിൽ തന്നെ സിംപിളായി തയ്യാറാക്കാം

തക്കാളിയും മറ്റു ചില ചേരുവകളും മാത്രം മതി ഇത് തയ്യാറാക്കാൻ

tomato ketchup, food, ie malayalam

ഒട്ടുമിക്ക വീടുകളിലും ടൊമാറ്റോ കെച്ചപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. സാൻഡ്‌വിച്ചോ ന്യൂഡിൽസോ ഒക്കെ ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. കടകളിൽ നിന്നും വാങ്ങാതെ കെമിക്കൽ ഇല്ലാത്തതും ആരോഗ്യകരവുമായ കെച്ചപ്പ് വളരെ സിംപിളായി വീട്ടിൽ തന്നെ ഇത് തയ്യാറാക്കാം.

Read More: നാലു ചേരുവകൾ മാത്രം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ചിക്കൻ റോസ്റ്റ്

തക്കാളിയും മറ്റു ചില ചേരുവകളും മാത്രം മതി ഇത് തയ്യാറാക്കാൻ. വീട്ടിൽ തന്നെ കെച്ചപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിശദീകരിക്കുകയാണ് ഷെഫ് കുണാൽ കപൂർ.

ചേരുവകൾ

  • തക്കാളി- 1 കിലോ (ചെറുതായി മുറിച്ചത്)
  • ബീട്രൂട്ട്- 1 എണ്ണം (ചെറുത്, ആവശ്യമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി)
  • ഉളളി- പകുതി (ചെറുതായി അരിഞ്ഞത്)
  • വെളുത്തുളളി- 3 എണ്ണം
  • ഇഞ്ചി- ചെറിയ കഷ്ണം
  • പഞ്ചസാര- അര കപ്പ്
  • വിനാഗിരി- കാൽ കപ്പ്
  • ചുവന്ന മുളക്- ഒരെണ്ണം
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു പാനിൽ തക്കാളി ഇടുക. അതിനുശേഷം മറ്റുളള ചേരുവകളെല്ലാം ചേർക്കുക
  • തക്കാളി നല്ലതുപോലെ ഉടയുന്നതുവരെ 30-40 മിനിറ്റ് വേവിക്കുക
  • അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇതെല്ലാം മാറ്റി അടിച്ചെടുക്കുക
  • ഒരു ബോട്ടിലേക്ക് ഇത് മാറ്റുക

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Simple recipe to make tomato ketchup at home513139

Next Story
പൂക്കളാൽ മൂടിയ വീട്; ലോക്ക്ഡൗൺ കാലത്ത് വീടിനുചുറ്റും പൂങ്കാവനം തീർത്ത വക്കീലിന്റെ കഥbeautiful garden, garden tips, garden videos
The moderation of comments is automated and not cleared manually by malayalam.indianexpress.com