ഉറക്കക്കുറവ് അല്ലെങ്കിൽ ഉയർന്ന സമ്മർദ്ദം ഉൾപ്പെടെയുള്ള അനാരോഗ്യകരമായ ജീവിതശൈലിയുടെ ഫലമായി കറുത്ത പാടുകൾ ഉണ്ടാകാം. മതിയായ ഉറക്കവും പോഷകാഹാരവും കറുത്ത പാടുകളെ അകറ്റി നിർത്താൻ സഹായിക്കുമെങ്കിലും, ഇവ നീക്കംചെയ്യാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ വീട്ടിൽ തന്നെയുണ്ട്.
വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് കറുത്ത പാടുകൾ അകറ്റുന്നതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ.
ഇഞ്ചി, തുളസി, കുങ്കുമ പൂ എന്നിവ ചേർത്ത് തയ്യാറാക്കിയ ചായയിൽ അൽപം തേൻ ചേർത്ത് ദിവസത്തിൽ ഒരിക്കൽ കുടിക്കുക.
കടല, ശർക്കര, തേങ്ങ – ഇവയെല്ലാം കുറച്ച് വീതം ഒരു പാത്രത്തിൽ എടുത്ത് വൈകീട്ട് നാലു മണിക്ക് ലഘുഭക്ഷണമായി കഴിക്കുക.
കറുത്ത പാടുകൾ മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നൊരു പാക്കിനെക്കുറിച്ചും ദിവേകർ പറഞ്ഞിട്ടുണ്ട്. കടല മാവിൽ അൽപം പാൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക, ഇത് മുഖത്ത് ഒരു ക്ലെൻസറായി ഉപയോഗിക്കുക. കഴുകി കളയാൻ സോപ്പ്/ ഫേസ് വാഷ് ഒഴിവാക്കുക.
ഉച്ചയ്ക്ക് ഉറങ്ങുക (പരമാവധി 30 മിനിറ്റ്) രാത്രി 11 മണിക്ക് മുമ്പായി ഉറങ്ങുക.
Read More: മഞ്ഞൾ സൗന്ദര്യം വർധിപ്പിക്കുമോ? ഇതാ ചില പൊടിക്കൈകൾ