ചർമ്മം ഉറച്ചതാകാനും ചുളിവുകൾ തടയാനും സിംപിളൊരു വ്യായാമം

ഈ വ്യായാമങ്ങൾ ചെയ്യുമ്പോൾ ആളുകൾ തമാശയായി കാണുന്നതിനെക്കുറിച്ച് വിഷമിക്കേണ്ട

skin, beauty, ie malayalam

മുഖത്തെ ചുളിവുകൾ അകറ്റുന്നതിനും ചർമ്മത്തിന്റെ തിളക്കത്തിനും വേണ്ടി മുഖസംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും മുൻഗണന കൊടുക്കുന്നവർ നമുക്കിടയിലുണ്ട്. ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് സഹായകരമായ ചില ഫേഷ്യൽ വ്യായാമങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?. ഇത്തരം വ്യായാമങ്ങൾ രക്തചംക്രമണം മെച്ചപ്പെടുത്തുക മാത്രമല്ല, ചർമ്മത്തെ ഉറച്ചതും ദൃഢവുമാക്കുകയും ചെയ്യുന്നു.

മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും ഫൈൻ ലൈൻസ് ഉണ്ടാകുന്നത് തടയുന്നതിനുമുള്ള ഫലപ്രദമായ ചില വ്യായാമങ്ങൾ പൈലേറ്റ്സ് പരിശീലക യാസ്മിൻ കറാച്ചിവാല ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Read More: ചർമ്മത്തിലെ ചൊറിച്ചിൽ സിംപിളായി പരിഹരിക്കാം

മുഖം സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണെങ്കിലു, ഉറച്ചതും മിനുസമാർന്നതുമായ ചർമ്മം പലപ്പോഴും പ്രായമാകുന്തോറും സമ്മർദ്ദത്തിന്റെ ഉറവിടമായി മാറുന്നു. ഇതിനുളള പരിഹാരത്തിനായി നിങ്ങൾ എപ്പോഴെങ്കിലും തിരഞ്ഞിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഫേഷ്യൽ വ്യായാമങ്ങളെക്കുറിച്ച് പരിചയമുണ്ടാകാമെന്ന് അവർ പറഞ്ഞു.

”ഈ വ്യായാമങ്ങൾ ചെയ്യുമ്പോൾ ആളുകൾ തമാശയായി കാണുന്നതിനെക്കുറിച്ച് വിഷമിക്കേണ്ട. ഇത് നാളെ ചുളിവില്ലാത്ത ചർമ്മത്തിലേക്ക് നയിക്കുന്നു,”കറാച്ചിവാല പറഞ്ഞു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Simple facial exercises to tighten skin prevent wrinkles515911

The moderation of comments is automated and not cleared manually by malayalam.indianexpress.com