scorecardresearch
Latest News

ജോലി തിരക്ക് കാരണം സ്ട്രെസ് അനുഭവിക്കുന്നുണ്ടോ? ഈ ശ്വസന ക്രിയ പരീക്ഷിച്ചു നോക്കാം

പെട്ടെന്നു ചെയ്യാവുന്നതും ഫലപ്രദവുമായ ചില ശ്വസന ക്രിയകളിലൂടെ സമ്മർദത്തെ കുറയ്ക്കാൻ കഴിയും

ദിവസങ്ങൾ തിരക്കേറിയതാവുമ്പോൾ അത് ആരോഗ്യത്തെ ബാധിക്കും. അതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ആരോഗ്യപ്രദമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് മതിയായ സ്ട്രെസ് റിലീഫ് നടപടികൾ ചെയ്യേണ്ടി വരും. വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ഇതിന് വളരെയധികം പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പെട്ടെന്നു ചെയ്യാവുന്നതും ഫലപ്രദവുമായ ചില ശ്വസന ക്രിയകളിലൂടെ സമ്മർദത്തെ കുറയ്ക്കാൻ കഴിയും.

“ഗ്രൗണ്ടിങ് പ്രാണായാമം” എന്നറിയപ്പെടുന്ന ഭ്രമരിയുടെ ശ്വസനരീതി ഇത്തരത്തിലുള്ളതാണെന്ന് ആയുർവേദ പ്രാക്ടീഷണർ ഗീത വാര പറഞ്ഞു, “നമ്മുടെ സമ്മർദത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം നൽകുന്നതിനും സന്തുലിതാവസ്ഥയ്ക്കുമുള്ള സ്വർഗീയ പ്രക്രിയ,” എന്നാണ് അവർ ഈ വിദ്യയെ വിശേഷിപ്പിച്ചത്.

എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ശ്വാസത്തിന്റെ വൈബ്രേഷൻ ഒരു ചിന്തയെയും മനസിലേക്ക് കടത്തിവിടുന്നില്ല, ഇത് നമ്മുടെ ഉള്ളിൽ സമാധാനവും ശാന്തതയും സൃഷ്ടിക്കുന്നു, ഗീത വാര പറഞ്ഞു. “ഇത് നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം നാഡീവ്യൂഹം, തൊണ്ട, എന്നിവയ്ക്ക് ആശ്വാസം നൽകുകയും ശബ്ദത്തിന് അനായാസത നൽകുകയും ചെയ്യും. ഇത് ശരിക്കും ആനന്ദദായകമാണ്, ”അവർ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.

ചെയ്യുന്നത് എങ്ങനെ

* പുറത്തുനിന്നുള്ള ശബ്ദം കേൾക്കാതിരിക്കാൻ തള്ളവിരലുകളാൽ ഇരു ചെവികളും അടച്ചുപിടിക്കുക. ഒപ്പം മറ്റു വിരലുകളാൽ ഇരു കണ്ണുകളും പൊത്തുക.
* നിങ്ങളുടെ സ്വാഭാവിക പൂർണ്ണ ശ്വാസകോശ ശേഷിയിൽ ആഴത്തിലുള്ള ശ്വാസം എടുക്കുക. മന്ദഗതിയിലുള്ളതുമായ ദീർഘ നിശ്വാസമെടുക്കുക. നിശ്വാസമെടുക്കുമ്പോൾ ആഴത്തിലുള്ള ഹമ്മിങ് ശബ്ദം പുറപ്പെടുവിക്കുക.
* നിങ്ങളുടെ മുഴുവൻ ശരീരവും (തല, തൊണ്ട, നെഞ്ച്, അടിവയർ) ആ വൈബ്രേഷൻ പടരാൻ അനുവദിക്കുക.
* 8-10 തവണ ആവർത്തിക്കുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Simple breathing exercise technique bhramari pranayama benefits stress anxiety relief