scorecardresearch
Latest News

മുഖത്തെ കരുവാളിപ്പും കണ്ണിനു ചുറ്റുമുള്ള കറുപ്പും പെട്ടെന്ന് മാറ്റാം, സിംപിൾ ടിപ്സ്

ഇവ രണ്ടിനും ഫലപ്രദമായ വഴികൾ വീട്ടിൽ തന്നെയുണ്ട്

മുഖത്തെ കരുവാളിപ്പും കണ്ണിനു ചുറ്റുമുള്ള കറുപ്പും പെട്ടെന്ന് മാറ്റാം, സിംപിൾ ടിപ്സ്

മുഖത്തെ കരുവാളിപ്പും കണ്ണിനു ചുറ്റുമുള്ള കറുപ്പും പലരെയും അലട്ടുന്ന പ്രശ്നമാണ്. സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല കാരണങ്ങളും മുഖത്തെ കരുവാളിപ്പിനു കാരണമാകാറുണ്ട്. വേനല്‍ക്കാലത്താണ് ഇത് കൂടുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളാണ് ഇതിനു കാരണമാകുന്നത്. ഉറക്കമില്ലായ്മയാണ് കണ്ണിനു ചുറ്റിനുമുള്ള പ്രധാന കാരണം.

വളരെ എളുപ്പത്തിൽ മുഖത്തെ കരുവാളിപ്പും കണ്ണിനു ചുറ്റുമുള്ള കറുപ്പും മാറ്റാമെന്ന് പറയുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്. ഇവ രണ്ടിനും ഫലപ്രദമായ വഴികൾ വീട്ടിൽ തന്നെയുണ്ട്. തുളസിയിലയും റോസാപ്പൂവിന്റെ ഇതളും കറ്റാർ വാഴ ജെല്ലും മാത്രം മതിയാകുമെന്ന് അവർ യൂട്യൂബിൽ പകുവച്ച വീഡിയോയിൽ പറയുന്നു.

തുളസിയിലയും റോസാപ്പൂവിന്റെ ഇതളും കറ്റാർ വാഴ ജെല്ലും നന്നായി യോജിപ്പിച്ചശേഷം ഐസ് ട്രേ അകത്ത് നിറച്ച് വയ്ക്കുക, ഐസ് ക്യൂബെടുത്ത് മുഖത്ത് ചെറുതായി ഉരസുക. എല്ലാ ദിവസവും രാവിലെയും വൈകീട്ടും മുഖം കഴുകി വൃത്തിയാക്കിയശേഷം ഇങ്ങനെ ചെയ്യുക.

Read More: ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Simple beauty tips to remove dark spots in face and eyes