വേനൽക്കാലത്ത് ഏറ്റവും സാധാരണമായ മുടി പ്രശ്നങ്ങളിലൊന്നാണ് വരണ്ടതും നിറം മങ്ങിയതുമായ മുടി. അവ കൈകാര്യം ചെയ്യാൻ വിലയേറിയ ഉൽപ്പന്നങ്ങളുടെ ആവശ്യമില്ല. ലളിതമായ ആയുർവേദ വഴികളിലൂടെ അവ മറികടക്കാമെന്ന് ഡോ.ഖാത്രി ശശ്വാന്ത് ആയുർവേദം പറഞ്ഞു.
വരണ്ടതും നിറം മങ്ങിയതുമായ മുടി നെല്ലിക്ക, ആവണക്കെണ്ണ എന്നീ രണ്ട് ചേരുവകൾ ഉപയോഗിച്ച് സിൽക്കിയും തിളങ്ങുന്നതുമായ മുടിയാക്കി മാറ്റാമെന്ന് അദ്ദേഹം പറയുന്നു.
തയ്യാറാക്കുന്ന വിധം
നെല്ലിക്ക വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് 10 മില്ലി (മുടിയുടെ നീളം അനുസരിച്ച്) ആവണക്കെണ്ണ ചേർക്കുക.
എങ്ങനെയാണ് പ്രയോഗിക്കേണ്ടത്?
തലയോട്ടിയിലും മുടിയിലും ഈ പേസ്റ്റ് പുരട്ടുക. 15-20 മിനിറ്റ് സൂക്ഷിക്കുക.
ഷാംപൂ ഉപയോഗിക്കാതെ സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക. 6-8 മണിക്കൂർ അല്ലെങ്കിൽ പിറ്റേ ദിവസം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ശരീരത്തിലെ ചൊറിച്ചിൽ മാറ്റാൻ
വേപ്പില ഇട്ട് വെള്ളം തിളപ്പിക്കുക. ഈ വെള്ളം കുളിക്കാൻ ഉയോഗിക്കുന്ന വെള്ളത്തിലേക്ക് ചേർക്കുക
ദിവസവും 4,5 വേപ്പില ചവയ്ക്കുക
വേനൽക്കാലത്ത് അമിതമായ ഉപ്പ് പുളിയുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ ഡോ.ഖാത്രി നിർദേശിച്ചു.
Read More: വേനൽക്കാലത്ത് ചർമ്മ, മുടി സംരക്ഷണത്തിനായ് ആയുർവേദ ടിപ്സുകൾ