scorecardresearch

വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന സിംപിൾ ആയുർവേദ ഫെയ്സ് പാക്കുകൾ

നാരങ്ങയും തേനും മിക്സ് ചെയ്ത് പുരട്ടുക

skincare, beauty, ie malayalam

വിപണിയിൽ ലഭ്യമായ ഉൽപ്പന്നങ്ങളെക്കാൾ പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് മുഖസൗന്ദര്യം വർധിപ്പിക്കാം. വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭ്യമായ കടല മാവ്, മഞ്ഞൾ, തേൻ എന്നിവയൊക്കെ ചർമ്മം തിളങ്ങാൻ മികച്ചതാണ്. ഇത്തരത്തിൽ ഫെയ്സ് പാക്കുകളും വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.

ആയുർവേദ ഡോ.അപർണ പത്മനാഭൻ ചില സിംപിൾ ആയുർവേദ ഫെയ്സ് പാക്കുകളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. വളരെ കുറച്ചു സമയം മാത്രം മതിയാകും ഈ ഫെയ്സ് പാക്കുകൾ തയ്യാറാക്കാൻ.

തൈരും കടലമാവും

  • തൈര് 1 ടീസ്പൂൺ
  • കടല മാവ് 1/4 ടീസ്പൂൺ
  • മഞ്ഞൾ നുള്ള്
  • ഇവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക
  • 10 മിനിറ്റ് വയ്ക്കുക
  • ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക

തേനും കടലമാവും

  • തേൻ 1 ടീസ്പൂൺ
  • കടല മാവ് ½ ടീസ്പൂൺ
  • മഞ്ഞൾ നുള്ള്
  • ഇവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക
  • 10 മിനിറ്റ് വയ്ക്കുക
  • ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക

ഓട്സും പാലും

  • ഓട്സ് മാവ്
  • പാൽ
  • ഇവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക
  • ഏകദേശം 15 മിനിറ്റിനുശേഷം കഴുകി കളയുക

തേനും നാരങ്ങയും

  • തേൻ 1 ടീസ്പൂൺ
  • കുറച്ച് നാരങ്ങ നീര്
  • മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക
  • 10 മിനിറ്റിനു ശേഷം കഴുകിക്കളയുക

സെൻസിറ്റീവ് ചർമ്മമുളളവർ ഇത് ഒഴിവാക്കുക

ഇഡ്ഡലി ബാറ്റർ ഫെയ്സ് പാക്ക്

  • ബാക്കി വന്ന ദോശ അല്ലെങ്കിൽ ഇഡ്ഡലി മാവ്
  • ഒരു നുള്ള് മഞ്ഞൾപ്പൊടി
  • മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക
  • കഴുകിക്കളയുക

വാഴപ്പഴവും തേനും

  • വാഴപ്പഴം
  • അൽപം തേൻ
  • അര ടീസ്പൂൺ അരിപ്പൊടി അല്ലെങ്കിൽ കടലമാവ് പൊടി
  • നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക
  • കഴുകുക

അരിയും വെള്ളരിക്കയും ഫേസ്‌പാക്ക്

  • അരിപ്പൊടി, വെള്ളരിക്കാ നീര്
  • ഒരുമിച്ച് നന്നായി ഇളക്കുക
  • മുഖത്ത് പുരട്ടുക
  • വെള്ളം ഉപയോഗിച്ച് കഴുകുക

പാൽ ക്രീം ഫേസ്പാക്ക്

  • തിളപ്പിച്ച ശേഷം പാൽ ക്രീം
  • മുഖത്ത് നേരിട്ട് പുരട്ടുക

ദോശ ബാറ്റർ ഫേസ്പാക്ക്

  • ദോശ മാവിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് മിക്സ് ചെയ്യുക
  • 3-4 ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുക
  • മുഖത്തും ശരീരത്തിലും മാത്രം ഉപയോഗിക്കുക

പഴുത്ത പപ്പായ ചർമ്മത്തിൽ നേരിട്ട് പുരട്ടുക

പഴുത്ത ഏത്തപ്പഴത്തിൽ തേൻ ചേർത്തിളക്കി മുഖത്ത് പുരട്ടുക

നാരങ്ങയും തേനും മിക്സ് ചെയ്ത് പുരട്ടുക

Read More: രാവിലെയും രാത്രിയും ഇങ്ങനെ ചെയ്യൂ, ചർമ്മം തിളങ്ങും

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Simple ayurvedic face packs that you must try at home