ജീവിതശൈലി, കാലാവസ്ഥ എന്നിവയ്ക്കൊപ്പം കെമിക്കൽ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നത് മുടിക്ക് കേടുപാടുകൾ വരുത്തും. അതിന്റെ മറ്റൊരു അനന്തര ഫലമാണ് മുടിയുടെ അറ്റം പിളരുന്നത്. മുടിക്ക് വേണ്ടത്ര ജലാംശം ലഭിക്കാതിരിക്കുമ്പോഴാണ് സാധാരണയായി ഇത് സംഭവിക്കുന്നത്. അറ്റം പിളരാൻ തുടങ്ങുമ്പോഴേക്കും പലരും മുടി മുറിക്കുകയാണ് ചെയ്യാറുള്ളത്.
ഈ പ്രശ്നം പരിഹരിക്കുന്നതിന്, ചില മുടി സംരക്ഷണ ശീലങ്ങൾ പിന്തുടരേണ്ടതുണ്ടെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.ആഞ്ചൽ പന്ത് പറഞ്ഞു. മുടിയുടെ അറ്റം പിളരുന്നതിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന ചില ലളിതമായ വഴികളും അവർ പങ്കുവച്ചു.
- കുളിച്ചശേഷം മുടി തോർത്താൻ ഒരു പഴയ കോട്ടൺ ടി-ഷർട്ട് അല്ലെങ്കിൽ കോട്ടൺ ടവൽ ഉപയോഗിക്കുക.
- നനഞ്ഞ മുടി ചീകാൻ വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിക്കുക. മറ്റു ചീപ്പുകൾ മുടിക്ക് വളരെയധികം നാശമുണ്ടാക്കും.
- മുടി കഴുകിയതിനു ശേഷം ഒരു കണ്ടീഷണർ ഉപയോഗിക്കുക. കണ്ടീഷണർ കൂടുതൽ മുടി കൊഴിച്ചിലിന് കാരണമാകില്ല.
- ആഴ്ചയിൽ ഒരിക്കൽ ഒരു ഹെയർ മാസ്ക് ഉപയോഗിക്കാം. ഏകദേശം 15-20 മിനിറ്റ് വച്ചശേഷം കഴുകി കളയുക.
- ഹെയർ ഡ്രയറുകൾ, സ്ട്രെയ്റ്റനറുകൾ പോലുള്ള ഉപകരണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
Read More: മുടി തഴച്ചുവളരാൻ ഇതാ 5 ഈസി ഹെയർ പാക്കുകൾ