ചർമ്മത്തിന്റെ ഘടന, ഹോർമോണുകൾ, മെറ്റബോളിസം എന്നിവയിലെ വ്യതിയാനങ്ങൾ കാരണം പുരുഷന്മാരും സ്ത്രീകളും “ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ വ്യത്യസ്ത സമീപനങ്ങൾ ആവശ്യമായി വന്നേക്കാം” എന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള മുഖ സൗന്ദര്യശാസ്ത്രജ്ഞയും പിഎംയു ആർട്ടിസ്റ്റും സ്കിൻ കെയർ സ്പെഷ്യലിസ്റ്റുമായ ഡോ. മിലിന്ദ പോളിസെറ്റി പറയുന്നു. “
പോഷകസമൃദ്ധമായ ഭക്ഷണം, ക്രമമായ ശാരീരിക പ്രവർത്തനങ്ങൾ, നല്ല ഉറക്കം എന്നിവയിലൂടെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം പരിപാലിക്കേണ്ടത് പ്രധാനമാണ്. അതുപോലെ നമ്മുടെ ചർമ്മത്തെ പരിപാലിക്കുന്നതും ഒരുപോലെ പ്രധാനമാണ്.
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. അതിനാൽ, ആരോഗ്യവും തിളക്കവും നിലനിർത്താൻ അൽപ്പം പരിചരണം ആവശ്യമാണ്. ചർമ്മസംരക്ഷണം സ്ത്രീകൾക്ക് മാത്രമുള്ളതല്ല അത് പുരുഷന്മാർക്കും കൂടിയുള്ളതാണ്.
കൗമാരപ്രായത്തിൽ തന്നെ ഒരു അടിസ്ഥാന ചർമ്മസംരക്ഷണ ദിനചര്യ ആരംഭിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. “കൗമാരപ്രായം മുതൽ ഹോർമോൺ വ്യതിയാനങ്ങൾ വരുമ്പോൾ, പുരുഷന്മാരും സ്ത്രീകളും അവരുടെ ചർമ്മത്തെ പരിപാലിക്കാൻ തുടങ്ങണം. അവർക്ക് മുഖക്കുരു, ടെക്സ്ചർ ചെയ്ത ചർമ്മം തുടങ്ങിയവ അനുഭവപ്പെടാം. നല്ല സ്കിൻ കെയർ ദിനചര്യ പിന്തുടരുന്നത് ചർമ്മത്തെ സുരക്ഷിതമാക്കുന്നു,”ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള മുഖ സൗന്ദര്യശാസ്ത്രജ്ഞയും പിഎംയു ആർട്ടിസ്റ്റും സ്കിൻകെയർ സ്പെഷ്യലിസ്റ്റുമായ ഡോ. മിലിന്ദ പോളിസെറ്റി പറഞ്ഞു.
സ്ത്രീകളേക്കാൾ വ്യത്യസ്തമായ ചർമ്മസംരക്ഷണ വ്യവസ്ഥ പുരുഷന്മാർക്ക് ആവശ്യമുണ്ടോ?
“ചർമ്മത്തിന്റെ ഘടന, ഹോർമോണുകൾ, മെറ്റബോളിസം എന്നിവയിലെ വ്യതിയാനങ്ങൾ കാരണം, സ്ത്രീകൾക്കും പുരുഷന്മാർക്കും “ആരോഗ്യകരമായ ചർമ്മം” നിലനിർത്താൻ വ്യത്യസ്ത സമീപനങ്ങൾ ആവശ്യമായി വന്നേക്കാം എന്ന് ഡോ. മിലിന്ദ വിശദീകരിച്ചു.
കൗമാരപ്രായക്കാർക്കും ഉപയോഗിക്കാവുന്ന, ലളിതവും തുടക്കക്കാർക്ക് അനുയോജ്യമായതുമായ ഒരു ചർമ്മസംരക്ഷണ ദിനചര്യ വിദഗ്ധർ പറയുന്നു:
വൃത്തിയാക്കുക – മുഖത്തെ അഴുക്കും വിയർപ്പും നീക്കം ചെയ്യാൻ ദിവസത്തിൽ രണ്ടുതവണ മൃദുവായ ക്ലെൻസർ ഉപയോഗിക്കുക. കനത്തിൽ നുരയുണ്ടാകുന്ന ക്ലെൻസറുകൾ ഒഴിവാക്കുക.
മോയ്സ്ചറൈസ് – “നിങ്ങളുടെ ചർമ്മത്തിന്റെ തരം പരിഗണിക്കാതെ തന്നെ” മോയ്സ്ചറൈസർ ആവശ്യമാണ്, ഡോ. മിലിന്ദ പറഞ്ഞു. എണ്ണമയമുള്ള ചർമ്മത്തിന് പോലും ചർമ്മത്തിലെ സ്വാഭാവിക എണ്ണയുടെ ബാലൻസ് നിലനിർത്താൻ മോയ്സ്ചറൈസർ ആവശ്യമാണെന്ന് ഓർമ്മിക്കുക. സുഷിരങ്ങൾ അടയുന്നത് തടയാൻ എണ്ണ രഹിതമോ ജെൽ അധിഷ്ഠിതമോ ആയ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുക.
സംരക്ഷിക്കുക – “ഒരു നല്ല ചർമ്മസംരക്ഷണ ദിനചര്യയുടെ ഏറ്റവും പ്രധാനപ്പെട്ടതും വിലകുറഞ്ഞതുമായ ഭാഗമാണ് സൺസ്‌ക്രീൻ”, വിദഗ്ധ പറഞ്ഞു. സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ എല്ലാ ദിവസവും രാവിലെ 30-ഉം അതിനുമുകളിലും എസ്പിഎഫ് ഉള്ള നല്ല സൺസ്ക്രീൻ ഉപയോഗിക്കുക, ഓരോ 2-3 മണിക്കൂറിലും വീണ്ടും പുരട്ടുക.
ഡോ. മിലിന്ദയുടെ ചില നിർദേശങ്ങൾ
- ചർമ്മസംരക്ഷണം സ്വയം പരിചരണത്തിന്റെ ഒരു രൂപമാണ്. നല്ല ഭക്ഷണം, വ്യായാമം, വ്യക്തിഗത ശുചിത്വം പാലിക്കൽ എന്നിവ പോലെ ചർമ്മസംരക്ഷണവും പ്രധാനമാണ്.
- ചർമ്മസംരക്ഷണം ഒരു നിക്ഷേപമാണ്, ചെലവല്ല – ഇപ്പോൾ നിങ്ങളുടെ ചർമ്മത്തെ നന്നായി പരിപാലിക്കുക, പിന്നീടുള്ള വർഷങ്ങളിലും നിങ്ങൾക്ക് നേട്ടങ്ങൾ ആസ്വദിക്കാനാകും.
- ചർമ്മ സംരക്ഷണം ചെലവേറിയതായിരിക്കണമെന്നില്ല – ചെലവേറിയതും വിപുലമായതുമായ ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരുന്നത് ആഡംബരമാണ്. അടിസ്ഥാനകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതിലൂടെ പോലും നിങ്ങൾക്ക് ആരോഗ്യമുള്ള ചർമ്മം നേടാൻ കഴിയും.
- ചർമ്മസംരക്ഷണം ഒറ്റരാത്രികൊണ്ട് ഫലം കാണിക്കില്ല – സ്ഥിരത, ക്ഷമ, സ്ഥിരോത്സാഹം എന്നിവയാണ് ചർമ്മത്തിൽ ദൃശ്യവും ദീർഘകാലവുമായ മാറ്റങ്ങളുടെ താക്കോൽ.
- ചർമ്മസംരക്ഷണത്തിന് ലിംഗഭേദമില്ല – ചർമ്മസംരക്ഷണം എല്ലാ ലിംഗക്കാർക്കും പ്രായക്കാർക്കും വേണ്ടിയുള്ളതാണ്. നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ അഭിമാനിക്കുക.
- ചർമ്മസംരക്ഷണത്തിന് സമഗ്രമായ ഒരു സമീപനം ആവശ്യമാണ് – ചർമ്മസംരക്ഷണത്തിനൊപ്പം നല്ല ഭക്ഷണം, വ്യായാമം, ഉറക്കം, മാനസികാരോഗ്യം എന്നിവയും പ്രധാനമാണെന്ന് വിദഗ്ധ പറഞ്ഞു.