സൈമ അവാർഡ് നിശയിൽ ഗ്ലാമർ ലുക്കിൽ മലയാളി താരങ്ങളും; ചിത്രങ്ങൾ

മഞ്ഞ ഗൗണിലാണ് പ്രാർത്ഥന അമ്മയ്ക്കൊപ്പം അവാർഡ് നിശയ്ക്കെത്തിയത്

poornima, prarthana, ie malayalam

ഹൈദരാബാദിൽ നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌ (സൈമ) നിശയിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. മലയാള സിനിമയിൽ നിന്നും നിവിൻ പോളി, റോഷൻ മാത്യൂ, കുഞ്ചാക്കോ ബോബൻ, അന്ന ബെൻ, പേളി മാണി, ​ഗോവിന്ദ് പത്മസൂര്യ, പൂർണിമ ഇന്ദ്രജിത്, പേളി മാണി, സാനിയ ഇയ്യപ്പൻ, നിക്കി ​ഗൽറാണി, പ്രാർത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു.

അവാർഡ് നിശയിൽ ഗ്ലാമർ ലുക്കിലാണ് മലയാളി താരങ്ങളും എത്തിയത്. പൂർണിമ ഇന്ദ്രജിത്ത്, മകൾ പ്രാർത്ഥന ഇന്ദ്രജിത്ത്, സാനിയ ഇയ്യപ്പൻ, പേളി മാണി, അന്ന ബെൻ, കല്യാണി പ്രിയദർശൻ എന്നിവർ ഇക്കൂട്ടത്തിൽപ്പെടുന്നു. മഞ്ഞ ഗൗണിലാണ് പ്രാർത്ഥന അമ്മയ്ക്കൊപ്പം അവാർഡ് നിശയ്ക്കെത്തിയത്. മലയാള സിനിമയിൽ നിന്നുമുള്ള മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയത് പ്രാർത്ഥനയാണ്.

തെന്നിന്ത്യൻ സുന്ദരികളായ രാഷ്മിക മന്ദാന, ശ്രുതി ഹാസൻ, റായ് ലക്ഷ്മി, റെജിന കാസൻഡ്ര, അക്ഷര ഹാസൻ, ഐശ്വര്യ രാജേഷ്, പൂജ ഹെഡ്ഗെ എന്നിവരുടെ ലുക്കും അവാർഡ് നിശയിൽ ശ്രദ്ധേയമായി.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ മികവുകള്‍ക്കാണ് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (SIIMA) നൽകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നിശ നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്.

Read More: അമ്മയെ ക്യാമറയിൽ പകർത്തി മകൾ; സ്റ്റൈലിഷ് ചിത്രം ഏറ്റെടുത്ത് ആരാധകർ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Siima 2021poornima prarthana indrajith others dazzle at the red carpet

Next Story
അസിൻ തന്ന ആ ഡിസൈനായിരുന്നു ഏറെ ചലഞ്ചിംഗ്; കേക്ക് ആർട്ടിസ്റ്റ് ഭാവന പറയുന്നുCake baking, Cake design, Cake Baker artist Bhavana Baby Maliakkal success story
The moderation of comments is automated and not cleared manually by malayalam.indianexpress.com
X