കമൽഹാസന്റെ മകളെന്നതിലുപരി നടി, ഗായിക എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ താരമാണ് ശ്രുതി ഹാസൻ. കറുപ്പാണ് തന്റെ ഇഷ്ട നിറമെന്ന് ശ്രുതി പലതവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ പേജുകളിൽ കറുപ്പ് അണിഞ്ഞുള്ള ചിത്രങ്ങൾ ശ്രുതി ഇടയ്ക്കിടെ പങ്കിടാറുണ്ട്.
ഇത്തവണയും ബ്ലാക്ക് സാരിയിലുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ബഗൽപുരി പ്രിന്റഡ് സിൽക്ക് ഓർഗൻസ സാരിയിലുള്ള ചിത്രങ്ങളാണ് ശ്രുതി പോസ്റ്റ് ചെയ്തത്.
തൊരണി ഫാഷൻ ബ്രാൻഡിന്റെ ഗുൽഗസ്ത് ഹുമ സാരി കളക്ഷനിൽനിന്നുള്ളതാണ് ശ്രുതി ധരിച്ച വസ്ത്രം. 79,500 രൂപയാണ് ഈ സാരിയുടെ വില.

പ്രഭാസ് നായകനാവുന്ന ‘സലാർ’ ആണ് ശ്രുതി ഹാസന്റെ ഇനി റിലീസിനായ് കാത്തിരിക്കുന്ന ചിത്രം. ചിരഞ്ജീവിയുടെ ‘വാൾട്ടിയർ വീരയ്യ’, നന്ദമുരളി ബാലകൃഷ്ണയുടെ ‘വീര സിംഹ റെഡ്ഡി’ എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ.