ശ്രദ്ധ കപൂറിന്റെ ഫ്ലോറൽ കോ-ഓർഡ് സെറ്റിന്റെ വില അറിയാമോ?

വസ്ത്രത്തിനു ചേരും വിധം വെളള നിറത്തിലുളള മാസ്കും ചെരുപ്പുമാണ് ശ്രദ്ധ തിരഞ്ഞെടുത്തത്

Shraddha Kapoor, ie malayalam

പുതിയ സ്റ്റൈലിഷ് ലുക്കിലൂടെ ആരാധകരുടെ ശ്രദ്ധ കവരുകയാണ് ശ്രദ്ധ കപൂർ. മഞ്ഞയും കറുപ്പും കലർന്ന ഫ്ലോറൽ പ്രിന്റിലുളള ബ്ലൂ ഷർട്ടും അതിനു ചേരുന്ന ഷോർട്സും ധരിച്ചായിരുന്നു ശ്രദ്ധ അടുത്തിടെ ആരാധക ശ്രദ്ധയിൽപ്പെട്ടത്.

വസ്ത്രത്തിനു ചേരും വിധം വെളള നിറത്തിലുളള മാസ്കും ചെരുപ്പുമാണ് ശ്രദ്ധ തിരഞ്ഞെടുത്തത്. കയ്യിൽ സാറ ബ്രാൻഡിന്റെ ബ്ലാക് ബാഗുമുണ്ടായിരുന്നു. ഡിസൈനർ ധ്രുവ് കപൂറിന്റെ കളക്ഷനിൽനിന്നുളള വസ്ത്രമായിരുന്നു ശ്രദ്ധ ധരിച്ചത്. ശ്രദ്ധയുടെ ഫ്ലോറൽ കോ-ഓർഡ് സെറ്റിന്റെ വില തിരയുകയാണ് ആരാധകർ.

ഫ്ലോറൽ ബോക്സി ഷർട്ടിന് 13,000 രൂപയാണ് എൻസംബ്ലെഇന്ത്യ ഡോട് കോമിൽ നൽകിയിരിക്കുന്ന വില. ഷോർട്സിന്റെ വില 8,500 രൂപയാണ്. മൊത്തത്തിൽ 21,500 രൂപയുടെ വസ്ത്രമാണ് ശ്രദ്ധ ധരിച്ചത്.

Web Title: Shraddha kapoors floral co ord set price

Next Story
സിംപിളായി ഒരുങ്ങാം, മേക്കപ്പ് ടിപ്സുമായി മാധുരി ദീക്ഷിത്; വീഡിയോMadhuri Dixit, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express