scorecardresearch

ഫിറ്റ്നസ് ദിനചര്യയും സന്ദര്യ രഹസ്യവും വെളിപ്പെടുത്തി ശ്രദ്ധ കപൂർ

ഞാൻ എത്ര ക്ഷീണിതയാണെങ്കിലും ഉറങ്ങുന്നതിനുമുമ്പ് മേക്കപ്പ് നീക്കം ചെയ്യാറുണ്ട്

ഞാൻ എത്ര ക്ഷീണിതയാണെങ്കിലും ഉറങ്ങുന്നതിനുമുമ്പ് മേക്കപ്പ് നീക്കം ചെയ്യാറുണ്ട്

author-image
Lifestyle Desk
New Update
Shraddha Kapoor | Actress | Bollywood

ശ്രദ്ധ കപൂർ

ബോളിവുഡിൽ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ശ്രദ്ധ കപൂർ. ചർമ്മ സംരക്ഷണത്തിലും ഫിറ്റ്നസിലും വളരെ ശ്രദ്ധാലുവാണ് താരം. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ തന്റെ ചർമ്മ സംരക്ഷണ ദിനചര്യയെക്കുറിച്ചും ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ചും ശ്രദ്ധ കപൂർ വെളിപ്പെടുത്തി.

Advertisment

തന്റെ ഫിറ്റ്നസ് മന്ത്രം സ്ഥിരത, ബാലൻസ്, സ്വയം പരിചരണം എന്നിവയെ ചുറ്റിപ്പറ്റിയാണെന്ന് ശ്രദ്ധ അഭിമുഖത്തിൽ പറഞ്ഞു. ''ഫിറ്റ്‌നസ് ദിനചര്യയുടെ ഭാഗമാക്കുന്നതിലും മറ്റെന്തിനെയും പോലെ മുൻഗണന നൽകുന്നതിലും ഞാൻ വിശ്വസിക്കുന്നു. കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ്, ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ ചെയ്യാറുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി ശരീരത്തെ പോഷിപ്പിക്കുന്നതും ജലാംശം നിലനിർത്തുന്നതും എന്റെ ഫിറ്റ്നസ് യാത്രയുടെ പ്രധാന ഘടകങ്ങളാണ്. ചെറിയ വിജയങ്ങൾ ആഘോഷിക്കുന്നതും പോസിറ്റീവായി തുടരുന്നതും ഫിറ്റ്നസ് ദിനചര്യയുടെ ഭാഗമാണ്. എന്തിലും സന്തോഷം കണ്ടെത്തുകയും, സ്വയം പരിചരിക്കുകയും, ശാരീരികവും മാനസികവുമായ ക്ഷേമം വർധിപ്പിക്കുന്ന ആരോഗ്യകരമായ ഒരു ജീവിതശൈലി വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് എന്റെ ഫിറ്റ്‌നസ് മന്ത്രം.''

ചർമ്മസംരക്ഷണം എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും ശ്രദ്ധ പറഞ്ഞു. ''ചർമ്മത്തിന് ചേരുന്ന ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാൻ ഞാൻ പഠിച്ചു. എന്റേത് സെൻസിറ്റീവ് ചർമ്മമാണ്. ക്ലെൻസിങ്, ടോണിങ്, മോയിസ്ച്യുറൈസിങ് ചെയ്യാറുണ്ട്. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മേക്കപ്പ് ചെയ്യാറില്ല. ദോഷകരമായ സൂര്യരശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഓരോ 3-4 മണിക്കൂറിലും സൺസ്ക്രീൻ ഉപയോഗിക്കാറുണ്ട്. ചർമ്മസംരക്ഷണം എന്നത് ബാഹ്യമായുള്ളതല്ല, അത് നമ്മുടെ ജീവിതശൈലിയുടെ പ്രതിഫലനമാണ്. ജലാംശം നിലനിർത്തുന്നത് ആവശ്യത്തിന് വെള്ളം കുടിക്കണം. ഞാൻ എത്ര ക്ഷീണിതയാണെങ്കിലും ഉറങ്ങുന്നതിനുമുമ്പ് മേക്കപ്പ് നീക്കം ചെയ്യാറുണ്ട്. ഭക്ഷണം ഇഷ്ടമാണെങ്കിലും വറുത്തതും മധുരമുള്ളതുമായ വിഭവങ്ങൾ ഒഴിവാക്കാറുണ്ട്. അവയ്ക്കു പകരം പോഷകപ്രദമായ മറ്റുള്ളവ തിരഞ്ഞെടുക്കും. നല്ല ഉറക്കമാണ് എന്റെ ചർമ്മസംരക്ഷണത്തിന്റെ മറ്റൊരു രഹസ്യം. ഇതെന്റെ ചർമ്മത്തെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും അനുവദിക്കുന്നു.''

Advertisment

സെൻസിറ്റീവ് ചർമ്മമുള്ള ഒരാളെന്ന നിലയിൽ, ഞാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലും ചികിത്സകളിലും ജാഗ്രത പാലിക്കാറുണ്ട്. രാവിലെ എഴുന്നേറ്റാൽ ഉടൻ മുഖം ഐസ് വെള്ളത്തിൽ ഒരു മിനിറ്റ് മുക്കിവയ്ക്കാറുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള മുഖത്തെ ക്ഷീണം മാറ്റാൻ ഇത് സഹായിക്കും. പുറത്ത് പോകുന്നതിനു മുൻപായി സൺസ്ക്രീനും ലിപ് ബാമും പുരട്ടാറുണ്ടെന്ന് താരം വെളിപ്പെടുത്തി.

സൗന്ദര്യ വർധക വസ്തുക്കളിൽ ഒരെണ്ണം തിരഞ്ഞെടുക്കേണ്ടി വന്നാൽ ഏതെന്ന ചോദ്യത്തിന് ലിപ് ബാം എന്നായിരുന്നു ശ്രദ്ധ പറഞ്ഞത്. ''ദിവസം മുഴുവൻ ചുണ്ടുകൾ നനവുള്ളതും മൃദുവുമായി നിലനിർത്താൻ എനിക്ക് നിർബന്ധമായും ലിപ് ബാം വേണം. ഷൂട്ടിങ്ങിലാണെങ്കിലും അല്ലെങ്കിലും നല്ല ജലാംശം ഉള്ള ചുണ്ടുകൾ നല്ല ലുക്ക് നൽകും. ലിപ് ബാം എപ്പോഴും എന്റെ കൈയെത്തും ദൂരത്ത് തന്നെയുണ്ടാകും.''

Shraddha Kapoor Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: