ഓരോ ചിത്രം കഴിയുന്തോറും പ്രേക്ഷകരുടെ ഇഷ്ടം നേടി കൊണ്ടിരിക്കുകയാണ് ശ്രദ്ധ കപൂർ. ആഷിക്കി 2 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധ സിനിമാ പ്രേമികൾക്ക് പ്രിയങ്കരിയാകുന്നത്. അർജുൻ കപൂർ നായകനായെത്തിയ ഹാഫ് ഗേൾ ഫ്രണ്ടാണ് അടുത്തിടെ തിയേറ്ററിലെത്തിയ ശ്രദ്ധയുടെ ചിത്രം. സിനിമകളിലെ ശ്രദ്ധയുടെ വസ്‌ത്ര ധാരണവും ഫാഷനും ആരാധകർക്കിടയിലെ ചർച്ചാ വിഷയങ്ങളാവാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ വ്യത്യസ്‌തമായ നിരവധി ചിത്രങ്ങളാണ് ശ്രദ്ധ പങ്ക് വയ്‌ക്കാറുളളത്. സിനിമകളുടെ പ്രമോഷനുകളുടെ ചിത്രങ്ങളും ജീവിതത്തിലെ ചില സുന്ദരനിമിഷങ്ങളുടെ ചിത്രങ്ങളുമാണ് ശ്രദ്ധ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുളളത്.

2010ൽ പുറത്തിറങ്ങിയ തീൻ പാത്തി എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്‌താണ് ശ്രദ്ധ അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ആഷിക്കി 2 പ്രേക്ഷകർ ഏറ്റെടുത്തോടെ ശ്രദ്ധ ബോളിവുഡിന്റെ പ്രിയങ്കരിയായി. നിലവിൽ ‘ഹസീന:ദി ക്യൂൻ ഓഫ് മുംബൈ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ശ്രദ്ധ. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പർക്കാറായാണ് ഈ ചിത്രത്തിൽ ശ്രദ്ധയെത്തുന്നത്. കൂടാതെ ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാളിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ സൈനയായെത്തുന്നതും ശ്രദ്ധയാണ്.

A post shared by RIYA SOMANI (@shraddhakapoor) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ