തനതായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ശ്രദ്ധ കപൂർ. ആഷിക്കി 2 എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ ആരാധകർക്ക് പ്രിയങ്കരിയാവുന്നത്. വെളളിത്തിരയിലെ ശ്രദ്ധയുടെ അഭിനയം മാത്രമല്ല, ഫാഷനും ആരാധകർക്ക് ചർച്ചാവിഷയമാണ്. പൊതു വേദികളിലും പുരസ്കാര നിശകളിലെയും ശ്രദ്ധയുടെ ലുക്ക് ഫാഷൻ ലോകത്തെ ചർച്ചാ വിഷയങ്ങളിലൊന്നാണ്.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ശ്രദ്ധ പങ്ക് വച്ച ചിത്രങ്ങൾ ഫാഷന്റെ പുതിയൊരു ലോകമാണ് തുറക്കുന്നത്. സിനിമയുടെ പ്രമോഷനിടയിലെയും മറ്റു പൊതു വേദികളിലെയും ചിത്രങ്ങളാണ് ശ്രദ്ധ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

shradha kapoor

കടപ്പാട്: ഇൻസ്റ്റഗ്രാം

shradha kapoor

കടപ്പാട്: ഇൻസ്റ്റഗ്രാം

Shradha kapoor

കടപ്പാട്: ഇൻസ്റ്റഗ്രാം

2010ൽ പുറത്തിറങ്ങിയ തീൻ പാത്തി എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്‌താണ് ശ്രദ്ധ അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ആഷിക്കി 2 പ്രേക്ഷകർ ഏറ്റെടുത്തോടെ ശ്രദ്ധ ബോളിവുഡിന്റെ പ്രിയങ്കരിയായി.

shradha kapoor

കടപ്പാട്: ഇൻസ്റ്റഗ്രാം

shradha kapoor

കടപ്പാട്: ഇൻസ്റ്റഗ്രാം

അർജുൻ കപൂർ നായകനായെത്തുന്ന ഹാഫ് ഗേൾ ഫ്രണ്ടാണ് ശ്രദ്ധയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ ഹസീന:ദി ക്യൂൻ ഓഫ് മുംബൈ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ശ്രദ്ധ. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പർക്കാറായാണ് ഈ ചിത്രത്തിൽ ശ്രദ്ധയെത്തുന്നത്. കൂടാതെ ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാളിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ സൈനയായെത്തുന്നതും ശ്രദ്ധയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ