Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കാലാവധി കഴിഞ്ഞ സൺസ്ക്രീനുകൾ ഉപയോഗിക്കാമോ?

സൺസ്ക്രീൻ ലോഷന്റെ ട്യൂബ് നിറഞ്ഞിരിക്കുകയാണെങ്കിൽ കാലാവധി കഴിഞ്ഞാലും ചിലർ ഉപയോഗം തുടരാറുണ്ട്

skin, beauty, ie malayalam

ചർമ്മ സംരക്ഷണത്തിൽ‌ ഒഴിച്ചു കൂടാനാവാത്ത പ്രധാന ഘടകമാണ് സൺ‌സ്ക്രീൻ. എല്ലാ ദിവസവും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ചർമ്മത്തെ വലിയ കേടുപാടുകളിൽനിന്ന് സംരക്ഷിക്കും. കാലാവസ്ഥ കണക്കിലെടുക്കാതെ, നിങ്ങൾ വീടിനുളളിലാണെങ്കിലും പുറത്താണെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്.

പക്ഷേ, കാലാവധി കഴിഞ്ഞ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാമോയെന്ന സംശയം പലർക്കുമുണ്ട്. സൺസ്ക്രീൻ ലോഷന്റെ ട്യൂബ് നിറഞ്ഞിരിക്കുകയാണെങ്കിൽ കാലാവധി കഴിഞ്ഞാലും ചിലർ ഉപയോഗം തുടരാറുണ്ട്. കാലാവധി കഴിഞ്ഞ സൺസ്ക്രീൻ ചർമ്മത്തിന് ഹാനികരമാണെന്നും ചില റിയാക്ഷനുകൾക്ക് കാരണമാകുമെന്നും പ്ലാസ്റ്റിക്, കോസ്മെറ്റിക് സർജൻ ഡോ.ദേവയാനി ബാർവെ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.

സൺസ്ക്രീൻ ചിലതരം ചർമ്മസംരക്ഷണ രാസവസ്തുക്കളും ചില എമൽ‌സിഫയിങ് ഏജന്റുകളും ഒരുമിച്ചുളള രാസവസ്തുക്കളാൽ നിർമ്മിച്ചതാണ്. അത് ചിലപ്പോൾ ക്രീമാകാം ലോഷനാകാം. കാലാവധി തീർന്നതാണെങ്കിൽ രണ്ടും മോശമാണ്. കാരണം അവ ഫലപ്രദമല്ലാതാകുകയോ ചർമ്മത്തിൽ ചുവപ്പ്, പ്രകോപനം എന്നിവ പോലുള്ള പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാവുകയോ ചെയ്യുമെന്ന് ഡോക്ടർ പറഞ്ഞു.

പഴ സൺസ്ക്രീമുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് തന്നെ വ്യത്യാസം അനുഭവപ്പെടും. എണ്ണയും വെള്ളവും അതിന്റെ യഥാർത്ഥ മെഡിക്കൽ ഘടകത്തിൽ നിന്ന് വേർപ്പെട്ടിട്ടുണ്ടാകും. ഇത് ചർമ്മ സംരക്ഷണം നൽകാതിരിക്കുക മാത്രമല്ല, ധാരാളം ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകും. കാലഹരണപ്പെട്ട സൺസ്ക്രീനുകൾ അവയുടെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുകയും മറ്റു പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ചർമ്മത്തിൽ മറ്റു പ്രശ്നങ്ങളൊന്നും കാണുന്നില്ലെങ്കിലും ആളുകൾ കാലാവധി കഴിഞ്ഞവയുടെ ഉപയോഗം നിർത്തണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.

Read More: തിളങ്ങുന്ന ചർമ്മം വേണോ? സൂപ്പർ ഫെയ്സ് പാക്ക് നിർദേശിച്ച് സോനം കപൂർ

ഡോ. ബാർവെ പറയുന്നതനുസരിച്ച്, ആളുകൾ ചെയ്യുന്ന മറ്റൊരു തെറ്റ് എയർകണ്ടീഷൻ ചെയ്യാത്ത കാറിലോ ഓഫീസിലോ സൺസ്ക്രീൻ സൂക്ഷിക്കുന്നതാണ്. ”ചൂട് സൺസ്‌ക്രീനിനെ ഇല്ലാതാക്കും, കാലാവധി കഴിഞ്ഞില്ലെങ്കിലും അത് കേടാകാം. ശരിയായ താപനിലയിൽ സൂക്ഷിക്കുന്നത് പ്രധാനമാണ്.”

ധാരാളം ആളുകൾ പതിവായി സൺസ്ക്രീൻ ഉപയോഗിക്കാറില്ല. വീട്ടിലിരുന്ന് ജോലിചെയ്യുമ്പോഴും സൺസ്‌ക്രീൻ ഉപയോഗിക്കണം, “ദിവസത്തിൽ രണ്ടുതവണ, രാവിലെ, പിന്നെ വൈകുന്നേരം”, ഡോക്ടർ ഉപദേശിച്ചു. പുറത്തുപോവുകയാണെങ്കിൽ, എത്രമാത്രം വിയർക്കുന്നു, തുടയ്ക്കുന്നു, മുഖം കഴുകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു സൺസ്ക്രീൻ ഉപയോഗം. പക്ഷേ, ദിവസത്തിൽ രണ്ടോ നാലോ തവണ സൺസ്ക്രീൻ ശുപാർശ ചെയ്യുന്നു.”

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Should you use sunscreen after it has expired526988

Next Story
എണ്ണമയമുള്ള ചർമ്മത്തോട് ഗുഡ്ബൈ പറയാൻ ചില നുറുങ്ങു വഴികൾskin, beauty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com